തിരുവനന്തപുരം: രാഷ്ട്രത്തിൻെറ 74ാമത് സ്വാതന്ത്ര്യദിനത്തില്‍ ചരിത്രത്തെ തൊട്ടുണര്‍ത്തി 'സമ്മോഹനം' നേതൃത്വത്തില്‍ പൈതൃകസംഗമ യാത്രക്ക് ഉജ്ജ്വല തുടക്കം. ചരിത്രസ്മാരകങ്ങള്‍ തൊട്ടും തലോടിയും വന്ദിച്ചും സമ്മോഹനം മാനവിക-സൗഹൃദ കൂട്ടായ്മ സ്വാതന്ത്ര്യസമര പൈതൃകങ്ങള്‍ക്ക് ആദരവേകി. രാഷ്ട്രത്തിനുവേണ്ടി ജീവാര്‍പ്പണം നടത്തിയവര്‍ക്ക് അഭിവാദ്യമേകാന്‍ അവരുടെ സ്മാരകങ്ങളിലേക്കും പിന്മുറക്കാര്‍ക്കരികിലേക്കുമുള്ള ഒരാഴ്ചത്തെ പൈതൃകസംഗമ യാത്ര ഗാന്ധിപാര്‍ക്കിലെ മഹാത്മജി പ്രതിമയില്‍ പുഷ്പാര്‍ച്ചനയോടെ തുടങ്ങി. സമ്മോഹനം ചെയര്‍മാന്‍ വിതുര ശശിക്ക് ദേശീയപതാക കൈമാറി കെ.പി.സി.സി മുന്‍ പ്രസിഡൻറ് എം.എം. ഹസന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ.കെ. മോഹന്‍കുമാര്‍, പിരപ്പന്‍കോട് സുഭാഷ്, വി. പ്രതാപചന്ദ്രന്‍, തെന്നൂര്‍ നസീം, എന്‍.കെ. വിജയകുമാര്‍, എസ്. മനോഹരന്‍ നായര്‍, ടി.പി. അംബിരാജ, സി.കെ. വത്സലകുമാര്‍, ആറ്റുകാല്‍ സുഭാഷ്, ജെ.എസ്. അഖില്‍, സജീവ്‌മേലതില്‍ എന്നിവര്‍ സംസാരിച്ചു. _DSC4203
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.