വീട്ടമ്മയെ ആക്രമിച്ച യുവാവ് പിടിയില്‍

പാറശ്ശാല: . പൊഴിയൂര്‍ ജോണ്‍ പോള്‍ നഗര്‍ രണ്ടില്‍ പുല്ലാന്നിവിളവീട്ടില്‍ ജോയ്‌മോന്‍ (19) ആണ് പിടിയിലായത്. 47 വയസ്സുള്ള വീട്ടമ്മയെ പിടിച്ചുതള്ളി ദേഹോപദ്രവം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് കേസ്. മദ്യത്തിനും കഞ്ചാവിനും അടിമയായിരുന്നു പ്രതിയെന്നാണ് നാട്ടുകാരും പൊലീസും പറയുന്നത്. യുവാവി​ൻെറ സ്വഭാവദൂഷ്യം വീട്ടില്‍ അറിയിച്ചത് വീട്ടമ്മയാണെന്നാരോപിച്ചായിരുന്നു അതിക്രമം. തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി പൊഴിയൂര്‍ പൊലീസിലേല്‍പിച്ചു. അവിടെനിന്ന് ഇറങ്ങിയോടിയ പ്രതിയെ വീണ്ടും നാട്ടുകാര്‍ പിടികൂടി സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. ഇതിനെതുടര്‍ന്ന്‌ നാട്ടുകാരടക്കമുള്ളവര്‍ സ്‌റ്റേഷനില്‍ തടിച്ചുകൂടിയത് സംഘര്‍ഷാവസ്ഥ സൃഷ്​ടിച്ചു. പൊലീസ് കേസെടുത്ത പ്രതിയെ കോടതി റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.