പൊലീസ്​ നിയന്ത്രണത്തിൽ വ്യാപാരികൾ പ്രതിഷേധത്തിൽ

ബാലരാമപുരം: കോവിഡ് കാലത്തുപോലും എല്ലാദിവസവും പ്രവർത്തിച്ചിരുന്ന കടകൾ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ തുറക്കാനുള്ള തീരുമാനത്തിൽ വ്യാപാരികൾക്ക്​ പ്രതിഷേധം. മൂന്ന് ദിവസം മുമ്പ് പൊലീസും വ്യാപാരി നേതാക്കളും ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ്​ റോഡിന് ഇരുവശങ്ങളിലുമുള്ള കടകൾ ഒരുദിവസം ഇടവിട്ട്​ ഓരോവശവും തുറക്കാമെന്ന തീരുമാനമായത്. നിയന്ത്രണം ശക്തമായതോടെ പല കടകളിലും ആദ്യത്തേതിനേക്കാൾ തിരക്ക് വർധിച്ചു. റോഡിന് രണ്ട് വശങ്ങളിലും പുതുതായി കടകൾ തുടങ്ങിയവരുമുണ്ട്. സാധാരണക്കാരായ വ്യാപാരികളുടെ ഓണക്കച്ചവടത്തെ ഇത്​ ബാധിക്കുന്നതായി പരാതിയുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.