blurb ഇന്ന് പല വികസിത രാജ്യങ്ങളിലും അഗ്രോ ഇക്കോളജി അഥവാ കാർഷിക ആവാസവ്യവസ്ഥ സമീപനത്തിലൂന്നിയ കൃഷിരീതികൾ അവലംബിക്കുന്നു കാലാവസ്ഥ വ്യതിയാനം, പ്രളയം, വരൾച്ച, രോഗ-കീടബാധ, സ്ഥിരതയില്ലാത്ത വിപണി, ലാഭകരമല്ലാത്ത കൃഷി, കർഷകരുടെ സാമ്പത്തിക ബാധ്യത തുടങ്ങിയവ കേരളത്തിലെ കാർഷിക മേഖലയുെട പ്രതിസന്ധിക്ക് ആക്കംകൂട്ടിയിരിക്കുകയാണ്. കേരളത്തിൻെറ ഭൂപ്രകൃതി ഒരുകാലത്ത് കാർഷിക വൈവിധ്യത്തിൻെറയും സ്വാതന്ത്ര്യ കൃഷിയുടെയും വിളനിലമായിരുന്നു. ആധുനിക കൃഷിരീതികൾ ഉൽപാദനക്ഷമതയെ പരിപോഷിപ്പിച്ചെങ്കിലും സുസ്ഥിരമായ കാർഷിക വികസനവും സ്വാശ്രയത്വവും സാധ്യമാക്കാൻ കഴിഞ്ഞിട്ടില്ല. ഇൗ പശ്ചാത്തലത്തിലാണ് സുസ്ഥിരതയിലൂന്നിയ ആഗ്രോ ഇക്കോളജി പോലുള്ള ഒരു കാർഷിക വികസനമാർഗം അനിവാര്യമാകുന്നത്. ഇന്ന് പല വികസിത രാജ്യങ്ങളിലും അഗ്രോ ഇക്കോളജി അഥവാ കാർഷിക ആവാസവ്യവസ്ഥ സമീപനത്തിലൂന്നിയ കൃഷിരീതികൾ അവലംബിക്കുന്നു. കൃഷിക്ക് പുറമെ കാർഷിക ആവാസവ്യവസ്ഥക്ക് ഉൗന്നൽ കൊടുത്തുകൊണ്ടുള്ളതാണത്. പരമ്പരാഗത കൃഷിരീതികളിൽനിന്ന് മാറി കൃഷിയിടവും ബന്ധപ്പെട്ട പരിസ്ഥിതി പ്രദേശങ്ങളും അതിനുള്ളിെല ജൈവ-അജൈവ ഘടകങ്ങളും ചേർന്ന പാരിസ്ഥിതിക യൂനിറ്റാണ് അഗ്രോ ഇക്കോളജിക്കൽ സമീപനത്തിനാധാരം. ഇൗ വ്യവസ്ഥയിൽ കാർഷികവിള ഉൽപാദനത്തിനോടൊപ്പം തന്നെ മണ്ണിൻെറ ഫലഭൂയിഷ്ഠത, ജലശ്രോതസ്സ്, സൂക്ഷ്മജീവി വൈവിധ്യം, മണ്ണിൻെറ ജൈവാംശം, ഇൗർപ്പം എന്നിവ നിലനിർത്തി സംരക്ഷിക്കുന്നു. പ്രകൃതിവിഭവങ്ങളെ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനോടൊപ്പം തന്നെ അതിൻെറ നൈർമല്യവും സുസ്ഥിരതയും സംരക്ഷിക്കുന്ന സമീപനരീതിയാണ് ഇതിൻെറ അടിസ്ഥാനം. പരമ്പരാഗത കൃഷിരീതികളിലെ കൃത്യമായ കണക്കുകൂട്ടലുകളും മുൻകൂട്ടിയുള്ള പ്രവചനരീതികളൊന്നും തന്നെ അഗ്രോ ഇക്കോളജിക്കൽ രീതിയിലില്ല. ഒാരോ പ്രദേശത്തിൻെറയും ആവാസവ്യവസ്ഥക്ക് അനുേയാജ്യമാകുന്ന രീതിയിൽ വിളകളെ തെരഞ്ഞെടുക്കുന്നു. ആർജിത കാർഷിക വിജ്ഞാനത്തിലൂടെ കൃഷിരീതിയെ ക്രമീകരിക്കുകയും ചെയ്യും. ഇവിടെ പുറമെനിന്നുള്ള ജൈവ വളപ്രയോഗങ്ങളോ കീടനാശിനികളോ ഉപയോഗിക്കാെത തന്നെ മണ്ണിൻെറയും പരിസ്ഥിതിയുടെയും സ്വാഭാവികത നിലനിർത്തുകയും അതുവഴി മലിനീകരണം തടയുകയും ചെയ്യുന്നു. സസ്യപോഷണം, ജലം എന്നിവ തടസ്സം കൂടാതെ വിളകൾക്ക് ലഭ്യമാവുകയും ചെയ്യുന്നു. മിത്രകീടങ്ങളുടെ വൈവിധ്യം സംരക്ഷിക്കുന്നതുവഴി കീടബാധയിൽനിന്നും വിളകൾക്ക് രക്ഷനേടാനാകുന്നു. അഗ്രോ, ഇക്കോളജിക്കൽ സമീപനരീതി കാർഷിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുന്ന തരത്തിലുള്ളതാണ്. അങ്ങനെ പ്രാദേശിക വിജ്ഞാന, ജൈവ-വൈവിധ്യ സംരക്ഷണത്തോടൊപ്പം തന്നെ കാർഷികവിളകളുടെ ഉൽപാദനവും വൈവിധ്യവും നിലനിർത്താൻ ഇത്തരം സമീപനരീതികൾക്ക് സാധിക്കും. പരീക്ഷണശാലകളിൽ സാേങ്കതിക അറിവുകളേക്കാൾ കർഷകരുടെ പ്രേയാഗിക വിജ്ഞാനത്തിനാണ് അഗ്രോ ഇക്കോളജിക്കൽ കൃഷിരീതിയിൽ മുൻതൂക്കം. തനതായ ആവാസവ്യവസ്ഥകളോട് പൊരുത്തപ്പെട്ട് വളരുന്നതിനാൽ കാർഷികവിളകൾക്ക് മെച്ചപ്പെട്ട ഗുണമേന്മയോടൊപ്പം പ്രകൃതിക്ഷോഭങ്ങളെയും ദുരന്തങ്ങളെയും ചെറുത്തുനിൽക്കാനും ജൈവ-അജൈവ സമ്മർദങ്ങളെ അതിജീവിക്കാനും സാധിക്കും. അതുകൊണ്ടുതന്നെയാണ് വരുംതലമുറകൾക്കായി കാത്തുവെക്കാൻ അഗ്രോളജിക്കൽ കൃഷിരീതി അനിവാര്യമാണെന്ന് ലോക ഭക്ഷ്യ-കാർഷിക സംഘടന (എഫ്.എ.ഒ) പറയുന്നതിൻെറ കാരണവും. ഇതിന് ചുവടുപിടിച്ചുകൊണ്ടാണ് കേരളവും ഇത്തരം രീതിയിലൂടെ കാർഷിക വികസന മാർഗങ്ങൾ നടപ്പാക്കിവരുന്നതും. കേരളത്തിൻെറ കാർഷികഭൂപ്രകൃതിയെ പ്രധാനപ്പെട്ട അഞ്ച് അഗ്രോ ഇക്കോളജിക്കൽ സോണുകളായും 23 അഗ്രോ ഇക്കോളജിക്കൽ യൂനിറ്റുകളായും വിഭജിച്ച് പുതിയ ഒരു കാർഷിക മുന്നേറ്റത്തിന് തുടക്കം കുറിച്ചിരിക്കുന്നു. ഭാവിഭദ്രതയുടെ നല്ലൊരു നാളേക്കായി കാത്തിരിക്കാം. ഡോ. ശാലിനി വി.എസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.