വില്ലേജ് ഒാഫിസ്​ കെട്ടിടം അപകടാവസ്ഥയിൽ; ജീവനക്കാര്‍ ഭീതിയില്‍

നെടുമങ്ങാട്: കനത്ത മഴയെതുടര്‍ന്ന് നെടുമങ്ങാട്ടെ വില്ലേജ് ഒാഫിസ്​ കെട്ടിടത്തി​ൻെറ ചുവരുകള്‍ വിണ്ടുകീറി. വില്ലേജ് ഒാഫിസ്​ കെട്ടിടം ദുര്‍ബലമായതിനെതുടര്‍ന്ന് ഇവിടെ ജീവനക്കാരും ആശങ്കയിലായി. പത്തുവര്‍ഷം മുമ്പാണ് വില്ലേജിന് പുതിയ കെട്ടിടം നിര്‍മിച്ചത്. മണ്ണിടിച്ചുമാറ്റി സ്ഥലത്ത് അഞ്ചടിയിലധികം പൊക്കത്തിലാണ് അന്ന് കെട്ടിടം നിര്‍മിച്ചത്. പാര്‍ശ്വഭിത്തി കെട്ടിയിരുന്നെങ്കിലും പല മഴക്കാലത്തായി ഈ കെട്ടിനും ബലക്ഷയമുണ്ടായി. ഇതാണ് ഇപ്പോള്‍ ചുവരുകള്‍ പൊട്ടിപ്പൊളിയാനിടയാക്കിയത്. നേരത്തേ തെരഞ്ഞെടുപ്പ് ജോലികള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കല്‍ എന്നീ ആവശ്യങ്ങള്‍ക്കായി ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ചെറിയ കെട്ടിടത്തിനെയാണ് മോടിപിടിപ്പിച്ച് പിന്നീട് വില്ലേജ് ഒാഫിസാക്കി മാറ്റിയത്. റവന്യൂ ടവറിൻെറ പിന്‍ഭാഗത്ത് കുഴിപ്രദേശത്താണ് ഈ കെട്ടിടം. ചെറിയമഴയിൽ​േപാലും പെ​െട്ടന്ന് വെള്ളം കെട്ടി നില്‍ക്കുന്ന ഇവിടെ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് അപകടകരമാണെന്ന്​ ചൂണ്ടിക്കാട്ടി നിരവധി തവണ ജില്ല കലക്ടര്‍ക്ക് അപേക്ഷകള്‍ നല്‍കിയിരുന്നു. ഇതിനിടക്കാണ് കെട്ടിടത്തിൻെറ ചുവരുകള്‍ കൂടി വിണ്ടുകീറി അപകടകരമായത്. സ്ഥാപനം ഇവിടെനിന്ന്​ മാറ്റുന്നതിനായി രണ്ടുമാസം മുമ്പുതന്നെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ശ്രമങ്ങളാരംഭിച്ചിരുന്നു. എന്നാല്‍, അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്താനായില്ല. ചുവരുകളും അടിസ്ഥാനവും വിണ്ടുകീറിയ നിലയ്ക്ക് ഇവിടെ പണിയെടുക്കുക ജീവന്​ ഭയമാണെന്ന് ജീവനക്കാർ പറയുന്നു. 13nddNedumangadu Villejente kettidam Pottimari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.