കോവിഡ് വ്യാപനം: തദ്ദേശതെരഞ്ഞെടുപ്പ് നീട്ടിവെക്കണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ കോവിഡ്​ വ്യാപനത്തിൽ വൻ വർധന ഉണ്ടാകുമെന്ന വിലയിരുത്തലി​​ൻെറ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ്​ കമീഷൻ തയാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രകിയ സ്വതന്ത്രമായും സുതാര്യമായും നടത്തുന്നതിൽ പരിമിതികളുണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ്​ തെരഞ്ഞെടുപ്പ് നീട്ടണമെന്ന്​ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.