പാലക്കാട്: ത്രൈമാസ റോഡ് നികുതി താൽക്കാലികമായി ഒഴിവാക്കാമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിൻമേൽ അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് കൂടുതൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങുമെന്ന് ബസ് ഉടമകളുടെ സംയുക്ത സമിതി ജനറൽ കൺവീനർ ടി. ഗോപിനാഥൻ, ചെയർമാൻ ലാറൻസ് ബാബു എന്നിവർ പറഞ്ഞു. ജൂൈല, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ നികുതിയാണ് സർക്കാർ ഒഴിവാക്കുന്നത്. ഏകദേശം 30,000 രൂപയാണ് ത്രൈമാസ നികുതിയായി സർക്കാറിലേക്ക് അടയ്ക്കുന്നത്. ഇതിനുപുറമെ മോട്ടോർ തൊഴിലാളി ക്ഷേമനിധി വിഹിതം ഏപ്രിൽ മുതൽ സെപ്റ്റംബർ 30 വരെ ഒഴിവാക്കാൻ തിരുമാനിച്ചിട്ടുണ്ട്. കോവിഡ് 19 സാഹചര്യത്തിൽ ബസിൽ യാത്രക്കാർ കുറവായതിനാൽ സ്വകാര്യ ബസുകളിൽ പകുതിയും ജി ഫോം നൽകി നിർത്തിയിട്ടിരിക്കുകയാണ്. ഇളവ് നൽകിയതോടെ വരും ദിവസങ്ങളിൽ ജി ഫോം പിൻവലിച്ച് കൂടുതൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയേക്കും. ബസുടമകളുടെ അഭ്യർഥനയെ തുടർന്ന് ഏപ്രിൽ മുതൽ ജൂൺ വരെയുള്ള നികുതിയും സർക്കാർ ഒഴിവാക്കിയിരുന്നു. സംസ്ഥാനത്ത് പന്ത്രണ്ടായിരത്തിഅറനൂറോളം സ്വകാര്യ ബസുകളുണ്ട്. ഡിസംബർ വരെ നികുതി ഒഴിവാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.