തിരുവനന്തപുരം: ലാൻഡ് ചെയ്യുന്ന വിമാനങ്ങൾക്കും പ്രദേശവാസികൾക്കും ഭീഷണിയായി വള്ളക്കടവ് എയർപോർട്ട് മതിലിനോട് ചേർന്നുള്ള മാലിന്യക്കൂമ്പാരം. മാലിന്യം നീക്കാത്ത നഗരസഭക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്ത് സെക്രട്ടറിക്ക് നോട്ടീസയച്ചു. 30 ദിവസത്തിനകം നഗരസഭ സെക്രട്ടറി അടിയന്തര നടപടികൾ സ്വീകരിച്ച ശേഷം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. പതിനാറേകാൽ മണ്ഡപത്തിനു സമീപം എൻ.എസ് ഡിപ്പോ, ബംഗ്ലാദേശ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലും മാലിന്യം കുന്നുകൂടിക്കിടക്കുന്നുണ്ട്. ഇവിടങ്ങളിൽ നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. ഇറച്ചിയുടെ അവശിഷ്ടം ഭക്ഷിക്കാനെത്തുന്ന പരുന്തുകൾ വിമാനങ്ങൾക്ക് ഭീഷണിയായി മാറുന്നത് പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.