പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡൻറിനും ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചു

വെഞ്ഞാറമൂട്: . നൂറോളം പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന് ആരോഗ്യവകുപ്പ്. പഞ്ചായത്തോഫിസ്, വില്ലേജോഫിസ്, അക്ഷയകേന്ദ്രം എന്നിവ അടയ്​ക്കാന്‍ ആരോഗ്യ വകുപ്പി​ൻെറ നിര്‍ദേശം. പഞ്ചായത്തിലെ നാല് വാര്‍ഡുകള്‍ ക​െണ്ടയ്‌മൻെറ്​ സോണുകളാക്കിയേക്കും. പേരുമല, ആട്ടുകാല്‍, തേമ്പാംമൂട്, കുറ്റിമൂട് വാർഡുകളാണ് ക​െണ്ടയ്‌മൻെറ്​ സോണുകളാക്കി പ്രഖ്യാപിക്കാന്‍ ആരോഗ്യ വകുപ്പ് ജില്ല ഭരണകൂടത്തോട് അഭ്യര്‍ഥിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ 10ന് പ്രസിഡൻറ്​ ഭര്‍ത്താവി​ൻെറ ചികിത്സാര്‍ഥം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോയിരുന്നു. അടുത്ത ദിവസം മടങ്ങിവന്നു. ഇതിനിടയില്‍ മെഡിക്കല്‍ കോളേജില്‍ നൽകിയിരുന്ന ഇരുവരുടെയും സ്രവങ്ങളുടെ പരിശോധനയിലാണ് കോവിഡ് പോസിറ്റിവാ​െണന്ന് കണ്ടെത്തിയത്. പഞ്ചായത്തോഫിസിനു​ പുറമെ വില്ലേജോഫിസ്, അക്ഷയ കേന്ദ്രം എന്നിവിടങ്ങളിലും പഞ്ചായത്ത്് പ്രസിഡൻറ്​ പോയിരുന്നു. ഇതിനാലാണ് പഞ്ചായത്തോഫിസിനു പുറമെ മറ്റ് രണ്ട് സ്ഥാപനങ്ങളും അടച്ചിടാന്‍ ആരോഗ്യ വകുപ്പ് നിർദേശിച്ചത്. കൂടാതെ, പഞ്ചായത്തിലെ നാല് വാര്‍ഡുകളില്‍ നടന്ന പൊതു പരിപാടികളിലും പ്രസിഡൻറ്​ പങ്കെടുക്കുകയുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.