വെൻഡിങ്​ മെഷീൻ വഴി മാസ്ക്കും ഗ്ലൗസും സാനിറ്റൈസറും

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി നഗരസഭയുടെയും സ്മാർട്ട് സിറ്റിയുടെയും നേതൃത്വത്തിൽ നഗരസഭ മെയിൻ ഓഫിസിൽ സ്ഥാപിച്ച മാസ്‌ക്, ഗ്ലൗസ്, സാനി​െറ്റെസർ എന്നിവ ലഭ്യമാവുന്ന വെൻഡിങ്​ മെഷീൻ മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. 10 രൂപക്ക് മാസ്‌ക്​,15 രൂപക്ക് ഗ്ലൗസ്, 50 രൂപക്ക് സാനി​െറ്റെസർ എന്നിവ വെൻഡിങ്​ മെഷീൻ വഴി ലഭ്യമാകും. മെഷീനിൽ നേരിട്ട് പണം നിക്ഷേപിക്കാവുന്ന സൗകര്യത്തിനു പുറമെ ഗൂഗിൾ പേ വഴിയോ, ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ പണം അടയ്ക്കാവുന്നതാണ്. വെൻഡിങ്​ മെഷീൻ മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭാ മെയിൻ ഓഫിസിനു പുറമെ നഗരത്തിലെ അഞ്ച് പ്രധാന കേന്ദ്രങ്ങളിൽ കൂടി കോവിഡ് പ്രതിരോധത്തിനായുള്ള സുരക്ഷാ ഉൽപന്നങ്ങൾ ലഭ്യമാകുന്ന വെൻഡിങ്​ മെഷീനുകൾ സ്ഥാപിക്കുമെന്ന് മേയർ പറഞ്ഞു. പാളയം രാജൻ, എസ്. പുഷ്പലത, പി. ബാലകിരൺ, സനൂപ് ഗോപീകൃഷ്ണ, ഉണ്ണി എന്നിവർ പങ്കെടുത്തു. IMG_1625.JPG IMG_1640.JPG IMG_1632.JPG IMG_1619.JPG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.