മാലിന്യക്കൂമ്പാരത്തിനിടയിൽ വയോധികൻ അവശനിലയിൽ

കോവളം: വെങ്ങാനൂരിൽ ചന്തക്ക് സമീപത്തെ മാലിന്യക്കൂമ്പാരത്തിനിടയിൽ വയോധികനെ അവശനിലയിൽ കണ്ടെത്തി. വെങ്ങാനൂർ പഴവിളയ്ക്ക് സമീപം താമസിച്ചുവന്ന സുരേന്ദ്രനെയാണ് (70) ​ ബു​ധനാഴ​്​ച രാവിലെ ചന്തയോട് ചേർന്നുള്ള മാലിന്യം നിറഞ്ഞ ഷെഡിൽ അവശനിലയിൽ കണ്ടെത്തിയത്. ഇടതുകാലിൽ ഗുരുതരമായ വ്രണമുണ്ട്​. പ്രദേശവാസികൾ വിവരം അറിയിച്ചതിനെതുടർന്ന് വിഴിഞ്ഞം, കോവളം ​പൊലീസ് സ്​റ്റേഷനുകളിൽനിന്നും പൊലീസെത്തിയെങ്കിലും ഇവിടെനിന്ന്​ മാറ്റുന്ന കാര്യത്തിൽ തീരുമാനമായില്ല. വർഷങ്ങൾക്കുമുമ്പ് കുടുംബവുമായി തെറ്റി ഒറ്റക്ക് കഴിഞ്ഞുവന്നയാളാണെന്നും വെങ്ങാനൂരിലെ ചന്തക്കുള്ളിൽ കച്ചവടം നടത്തിവന്നിരുന്നതായും പറയുന്നു. രാത്രി സമീപമുള്ള വെയ്റ്റിങ് ഷെഡിൽ തങ്ങാറുണ്ടായിരുന്നത്രെ. ഇയാളുടെ രണ്ട് ആൺമക്കളിൽ ഒരാൾ നെടുമങ്ങാട്ടും മറ്റൊരാൾ വിഴിഞ്ഞത്തും തമാസിക്കുന്നതായി കണ്ടെത്തിയ​ പൊലീസ് ഇരുവരോടും എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. മക്കൾ എത്തിയതിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് കോവളം പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.