ലൈഫ്​ ഫ്ലാറ്റ്​: മുഖ്യമന്ത്രി പറഞ്ഞത്​ വാസ്​തവവിരുദ്ധം -ഷിബു ബേബിജോൺ

കൊല്ലം: ലൈഫ്​ ഫ്ലാറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട്​ വടക്കാഞ്ചേരിയിലെ നിർമാണത്തിൽ സർക്കാറിന്​ ബന്ധമില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്​ വാസ്​തവവിരുദ്ധമാണെന്ന്​ മുൻ മന്ത്രി ഷിബു ബേബിജോണും ആർ.എസ്​.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസും വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചീഫ്​ സെക്രട്ടറി 2019ൽ ഭരണാനുമതി നൽകിയ പദ്ധതികളിൽ വടക്കാഞ്ചേരിയിലെ നിർമാണവും ഉൾ​െപ്പട്ടിട്ടുണ്ട്. 13 കോടി രൂപക്കാണ്​ ഭരണാനുമതി ഉള്ളത്​. എന്നാൽ, ​െറഡ്​ക്രസൻറ്​ നൽകിയത്​ 20 കോടിയും. ഫ്ലാറ്റ് സമുച്ചയത്തിനുപുറ​െമ, നാലരക്കോടിയുടെ ആശുപത്രിയും വന്നിട്ടുണ്ട്​. എന്നാലും രണ്ടുകോടി രൂപ എവിടെയെന്ന ചോദ്യം ഉയരുന്നു​. നാലുവർഷമായി,​ െഎ.ടി വകുപ്പുമായി ബന്ധപ്പെട്ട വിവിധ ജോലികൾ ലഭിച്ച യൂണിടെക്​ എന്ന കമ്പനിക്കുതന്നെ സർക്കാർപങ്കാളിത്തത്തോടെ വന്ന സ്വകാര്യകമ്പനികളുടെ ജോലികളും ലഭിച്ചത്​ സംശയാസ്​പദമാണ്​.​ ൈഹകോടതി റദ്ദാക്കിയ ടോറസി​ൻെറ പ്രവൃത്തികളും യൂണിടെക്കിനായിരുന്നു. ഇക്കാര്യങ്ങളിൽ സമഗ്ര അന്വേഷണം ആവശ്യമാണ്​. അല്ലാത്തപക്ഷം മുഖ്യമന്ത്രിക്ക്​ എന്തൊക്കെയോ മറയ്​ക്കാനുണ്ടന്ന്​ വ്യക്തമാണെന്നും ഷിബു ബേബിജോൺ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.