പാറശ്ശാല: കൊറോണ രോഗവ്യാപന ഭീതിക്കിടെ മഴക്കാല രോഗ ഭീതിയിൽ ഉദിയന്‍കുളങ്ങര. ദേശീയപാതയോട് ചേര്‍ന്നുള്ള ഇറിഗേഷന്‍ വക കനാലില്‍ ജലമൊഴുക്ക് നിലച്ചിട്ട് മാസങ്ങള്‍ നീളുന്നു. പകരം ഒഴുകുന്നത് മലിനജലം. ഇതാണ് പ്രദേശവാസിക്കളെ മുഴുവന്‍ രോഗഭീതിയിലാഴ്ത്തുന്നത്. കൊല്ലയില്‍ പഞ്ചായത്തിൻെറ 14ാം വാര്‍ഡിൽപെടുന്ന ഇവിടെ വര്‍ഷങ്ങളായി മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാറില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്രദേശത്തെ മാലിന്യവാഹിയായി തുടരുകയാണ് ഈ കനാല്‍ ഇപ്പോള്‍. പല വീടുകളിലെയും ചില സ്വകാര്യ സ്ഥാപനത്തില്‍ നിന്നുമാണ് ഇവിടെ മാലിന്യം നിറയുന്നത്. ഇത് അഴുകി വന്‍ ദുർഗന്ധം വമിക്കുകയും മലിന്യജലം കെട്ടിക്കിടന്ന് കൊതുക് പരത്തുന്നതും രോഗഭീതി വർധിക്കാന്‍ കാരണമാവുന്നു. വാര്‍ഡ് തലത്തില്‍ മഴക്കാലത്തിനുമുന്നേ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടിടത്ത് വര്‍ഷങ്ങളായി ഈ പ്രവര്‍ത്തനങ്ങളൊന്നും ഇറിഗേഷനോ പഞ്ചായത്തോ വര്‍ഷങ്ങളായി നടത്താറില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. കനാലിൻെറ ഇരുഭാഗത്തും കാടുകയറിയ നിലയിലാണ്. മാലിന്യം കുമിഞ്ഞുകിടക്കുന്ന കനാലില്‍ മഴവെള്ളം നിറഞ്ഞതോടെ സമീപ പ്രദേശത്തെ വീടുകളിലെ കിണറുകളില്‍ മലിന്യജലം ഒഴുക്കിയെത്തി കീടാണുക്കള്‍ വ്യാപിക്കാനിടവരുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. കനാലില്‍ മലിനജലം ഒഴുക്കിവിടുന്ന ചില സ്ഥാപനങ്ങളെയും വീടുകളെ കുറിച്ചും നാട്ടുകാര്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഇവരുടെ രാഷട്രീയ ബന്ധം കാരണം നടപടിക്ക് ഒരുങ്ങുന്നില്ലെന്നും ആക്ഷേപമുണ്ട്. udhyan kulangaralike kotheke valarth kendhram ചിത്രം. ഉദിയന്‍കുളങ്ങരയില്‍ മലിന്യജലം ഒഴുകിയെത്തി പെരുകി കൊതുകുവളര്‍ത്ത് കേന്ദ്രമായ നിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.