ബാലരാമപുരം: ആഴ്ചകളായി ബാലരാമപുരം പഞ്ചായത്തിൻെറ ചില വാർഡുകൾ അടച്ചിട്ടതോടെ വ്യാപാരികൾ പട്ടിണിയിലേക്ക്. വാർഡ് അടിസ്ഥാനത്തിലുള്ള കണ്ടെയ്ൻമൻെറ് സോൺ നീക്കി അതത് പ്രദേശങ്ങൾ മാത്രം അടക്കണമെന്ന നിർദേശം പാലിക്കപ്പെടാതെ പോകുന്നതായി വ്യാപാരികൾ പറയുന്നു. ഒരു മാസത്തിലേറെയായി കടകൾ തുറക്കാത്തവരും ആഴ്ചകളായി തുറക്കാൻ കഴിയാത്തവരും പഞ്ചായത്ത് പ്രദേശത്തുണ്ട്. റോഡിൻെറ ഒരു വശത്തെ കടകൾ തുറന്ന് പ്രവർത്തിക്കുമ്പോൾ മറുവശത്ത് അടച്ചിട്ടിരിക്കുകയാണ്. തിരുവനന്തപുരം ചാല കഴിഞ്ഞാലുള്ള പ്രധാന വ്യാപാര കേന്ദ്രമായ ബാലരാമപുരത്തെ കച്ചവടക്കാരാണ് ദുരിതം പേറി ദിനങ്ങൾ തള്ളിനീക്കുന്നത്. ബാലരാമപുരം പഞ്ചായത്തിൽ ആർക്ക് കൊറോണ സ്ഥിരീകരിച്ചാലും വ്യാപാരികളുടെ ഉറക്കംകെടുന്നു. ബാലരാമപുരത്ത് നിലവിൽ അഞ്ച് വാർഡുകളാണ് കെണ്ടയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചത്. അശാസ്ത്രീയമായ കണ്ടെയ്ൻമൻെറ് സോൺ പ്രഖ്യാപനത്തിനെതിരെ വ്യാപാരികളിൽ വ്യാപക പ്രതിഷേധമുയരുന്നു. സാമൂഹിക അകലം പാലിച്ച് കച്ചവടം ചെയ്യുന്നതിന് വ്യാപാരികളെ അനുവദിക്കണമെന്ന ആവശ്യമാണ് വ്യാപാരികൾ ഉയർത്തുന്നത്. photo: 20200808_155952 20200808_155956
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.