കോവിഡ്: കിളിമാനൂരിലെ നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം

കിളിമാനൂർ: കോവിഡ് പശ്ചാത്തലത്തിൽ നിലവിൽ പ്രതിസന്ധിയില്ലാത്ത മേഖലയിൽ പൊലീസ് നടപ്പാക്കിയ പരിഷ്കാരത്തിനെതിരെ വ്യാപാരികൾ. വരാൻ പോകുന്ന സമൂഹവ്യാപനത്തെ തടയാനുള്ള മുൻകരുതൽ മാത്രമാണെന്ന്​ പൊലീസ്. വൈകുന്നേരങ്ങളിൽ വലിയ ആൾക്കൂട്ടം കവലകളിൽ കാണുന്നത് നിയന്ത്രിക്കാൻ പൊലീസുമായി ചേർ​െന്നടുത്ത തീരുമാനമാണിതെന്ന് പഞ്ചായത്ത്. നിലവിൽ ക​െണ്ടയ്ൻമൻെറ് സോണോ അതിവ്യാപന മേഖലയോ അല്ലാതിരുന്നിട്ടും ഓണക്കാലത്ത് കിളിമാനൂരിലെ കച്ചവടക്കാർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് പരിഷ്കാരം. നിലവിൽ പഴയകുന്നുമ്മൽ, പുളിമാത്ത്, കിളിമാനൂർ പഞ്ചായത്തുകളിലാണ് ചൊവ്വാഴ്ചമുതൽ പുതിയ നിയന്ത്രണങ്ങൾ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. മെഡിക്കൽ സ്​റ്റോറുകൾ ഒഴികെയുള്ള വ്യാപനസ്ഥാപനങ്ങൾ രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെ മാത്രമേ പ്രവർത്തിപ്പിക്കാകൂ എന്നാണ് പൊലീസ് നിർദേശം. അതേസമയം, കിളിമാനൂർ പഞ്ചായത്തിലെ എട്ടാം വാർഡ് ഒഴികെ നിലവിൽ ഈ മൂന്ന്​ പഞ്ചായത്തിലും ക​െണ്ടയ്ൻമൻെറ് സോണുകളൊന്നുമില്ല. കിളിമാനൂർ എട്ടാം വാർഡിലെ താമസക്കാരനായ പൊലീസ് ഉദ്യോഗസ്ഥനടക്കം മുഴുവൻ പേരുടെയും ഫലം നെഗറ്റിവാണ്. നിലവിലെ സമ്പർക്കർ പരിശോധനാ ഫലങ്ങളും നെഗറ്റിവാണ്. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി പങ്കെടുത്ത യോഗത്തിൽ പങ്കെടുത്ത കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ്​ എസ്. രാജലക്ഷ്മി അമ്മാൾ, സ്വയം നിരീക്ഷണത്തിലായിരുന്ന ​േബ്ലാക്ക് പ്രസിഡൻറ് അടക്കമുള്ളവരുടെ ഫലം നെഗറ്റിവാണ്. നേരത്തേ പഴയകുന്നുമ്മൽ പഞ്ചായത്തിലെ നാല് വാർഡുകളെ കോവിഡ് വ്യാപനത്തി​ൻെറ പേരിൽ ക​െണ്ടയ്ൻമൻെറ്​ സോണാക്കിയിരുന്നു. അന്നും ഈ പ്രദേശങ്ങളുമായി ബന്ധമില്ലായിരുന്നിട്ടും കിളിമാനൂരിലെ വ്യാപാരികൾ ഒരുമണിവരെ മാത്രം പ്രവർത്തിച്ചു. തിങ്കളാഴ്ച രാജാരവിവർമ കമ്യൂണിറ്റി ഹാളിൽ കിളിമാനൂർ സി.ഐയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ കിളിമാനൂർ, പഴയകുന്നുമ്മൽ, പുളിമാത്ത് പഞ്ചായത്തുകളിലെ വ്യാപാരികൾ പ​െങ്കടുത്തു. രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ പ്രവർത്തിക്കാൻ അനുമതി വേണമെന്നായിരുന്നു സംഘടനയുടെ ആവശ്യം. എന്നാൽ, വൈകുന്നേരമാണ് ടൗണിൽ ആൾത്തിരക്കെന്നും അതിനാലാണ് ഇത്തരം തീരുമാനമെടുത്തതെന്നും യോഗത്തിൽ പങ്കെടുത്ത ഒരംഗം പ്രതികരിച്ചു. അതേസമയം, രാവിലെ പത്തുമുതൽ ഉച്ചക്ക് മൂന്നുവരെ പുതിയ കാവുമുതൽ മുക്കുറോഡ് കവലവരെ ജനത്തിരക്കാണ്. പഞ്ചായത്ത് പ്രതിനിധികളുമായെടുത്ത തീരുമാനമാണെന്നും കോവിഡ് വ്യാപനം തടയുക മാത്രമാണ് ലക്ഷ്യമെന്നും കിളിമാനൂർ സി.ഐ മനോജ് കുമാർ 'മാധ്യമ'ത്തോട് പ്രതികരിച്ചു. അതേസമയം തിങ്കളാഴ്ച മൂന്ന് പഞ്ചായത്ത് പ്രതിനിധികളെ ഉൾപ്പെടുത്തി പൊലീസ് വിളിച്ചുചേർത്ത യോഗത്തെക്കുറിച്ചോ പഞ്ചായത്ത്​ പ്രദേശങ്ങളിലെ മുഴുവൻ കച്ചവടസ്ഥാപനങ്ങളും ആറുമണിക്ക് അടയ്​ക്കണമെന്ന നിർദേശത്തെക്കുറിച്ചോ തന്നെ അറിയിച്ചിട്ടില്ലെന്നും ബി. സത്യൻ എം.എൽ.എ പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.