ലൈബ്രറി കൗൺസിൽ പിൻവാതിലുകാരെ പിരിച്ചുവിടണമെന്ന്

തിരുവനന്തപുരം: സംസ്​ഥാന ലൈബ്രറി കൗൺസിലിലെ പിൻവാതിൽ നിയമനക്കാരെ മുഴുവൻ മാറ്റി പി.എസ്​.സി ലിസ്​റ്റിൽനിന്ന് ഉദ്യോഗാർഥികളെ നിയമിക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ്​ െപ്രാട്ടക്ഷൻ കൗൺസിൽ സർക്കാറിനോട് ആവശ്യപ്പെട്ടു. പിൻവാതിൽ നിയമനക്കാരെ സ്​ഥിരപ്പെടുത്തിയ സർക്കാർ നടപടി റദ്ദ് ചെയ്ത ഹൈകോടതി വിധി ഗൗരവമായി കാണണമെന്ന് സംഘടന ആവശ്യപ്പെട്ടു. പി.എസ്​.സി, എംപ്ലോയ്​മൻെറ് എക്സേഞ്ച് തുടങ്ങി നിലവിലുള്ള നിയമ സംവിധാനങ്ങളെയെല്ലാം കാറ്റിൽ പറത്തി പിൻവാതിൽ നിയമനങ്ങൾ മാത്രം നടത്തുന്ന സർക്കാർ രീതി അവസാനിപ്പിക്കണമെന്ന് കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.