ഷോപ്കോസ് ഹെൽപ് ഡെസ്ക് പുനലൂരിൽ തുടങ്ങി

പുനലൂർ: വ്യാപാര-വാണിജ്യ മേഖലയിലെ തൊഴിലാളികളുടെ വെൽഫെയർ സംഘമായ ഷോപ്കോസി​ൻെറ ഹെൽപ് ഡെസ്ക്ക് പുനലൂരിൽ പ്രവർത്തനം തുടങ്ങി. തൊഴിലാളികൾക്ക് കേരള ഷോപ്സ് ആൻഡ്​ കൊമേഴ്സ്യൽ എസ്​റ്റാബ്ലിഷ്മൻെറ്​ ക്ഷേമനിധിയിൽ നിന്നുമുള്ള കോവിഡ് ധനസഹായത്തിന് ഓൺലൈൻ വഴി അപേക്ഷിക്കാനും ക്ഷേമനിധിയിൽ രജിസ്​റ്റർ ചെയ്യുന്നതിനുമാണ് ഹെൽപ് ഡെസ്ക്. കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ ഡെസ്ക് ഉദ്ഘാടനം ചെയ്തു. സംഘം വൈസ് പ്രസിഡൻറ് എഴുകോൺ സന്തോഷ് അധ്യക്ഷത വഹിച്ചു. ഹെൽപ് ഡെസ്ക് നമ്പർ: 8289971235.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.