എലിപ്പനി നിയന്ത്രണം: ഡോക്‌സി വാഗണ്‍ കാമ്പയിന്‍ ആരംഭിച്ചു

കൊല്ലം: ആരോഗ്യ വകുപ്പിൻെറ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഡോക്‌സി വാഗണ്‍ കാമ്പയിന്‍ ആരംഭിച്ചു. എലിപ്പനി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കാമ്പയിന്‍. എ.ഡി.എം പി.ആര്‍. ഗോപാലകൃഷ്ണന്‍ ബോധവത്കരണ വാഹന പ്രചാരണ കാമ്പയിന്‍ ഫ്ലാഗ്ഓഫ് ചെയ്തു. ജില്ല പൊലീസ് മേധാവി ടി. നാരായണന്‍ ഗുളിക വിതരണം ഉദ്ഘാടനം ചെയ്തു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍. ശ്രീലത, ജില്ല സര്‍വയിലന്‍സ് ഓഫിസര്‍ ഡോ.ആര്‍. സന്ധ്യ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ജെ. മണികണ്ഠന്‍, മാസ് മീഡിയ ഓഫിസര്‍മാരായ എസ്. ശ്രീകുമാര്‍, ജോണ്‍സണ്‍ മാത്യു, ഡോ. നജീബ്, ഡോ. ടിമ്മി ജോര്‍ജ്​ എന്നിവർ പങ്കെടുത്തു. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും എല്ലാ ചൊവ്വാഴ്ചകളിലും എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ വിതരണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.