ബോണസിനോടൊപ്പം കോവിഡ് റിലീഫ് ഫണ്ട് അനുവദിക്കണം

കൊല്ലം: കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് ഓണം ബോണസായി 20 ശതമാനവും എക്സ്​േഗ്രഷ്യയായി രണ്ട് ശതമാനവും പ്രഖ്യാപിക്കണമെന്നും റോളിൽ പേരുള്ള എല്ലാ തൊഴിലാളികൾക്കും കോവിഡ് റിലീഫ് ഫണ്ടായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 5000 രൂപ കൂടി അനുവദിക്കണമെന്നും ജില്ല കോൺഗ്രസ്​ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡൻറ്​ ബിന്ദുകൃഷ്ണ അധ്യക്ഷത വഹിച്ചു. കെ. പി.സി.സി ഭാരവാഹികളായ ശൂരനാട് രാജശേഖരൻ, മോഹൻ ശങ്കർ, എഴുകോൺ നാരായണൻ, എ. ഷാനവാസ്​ഖാൻ, ജി. രതികുമാർ, എം.എം. നസീർ, ചാമക്കാല ജ്യോതികുമാർ, പി. രാജേന്ദ്രപ്രസാദ്, സൂരജ് രവി, കെ.ജി. രവി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.