കല്ലമ്പലം മേഖലയിൽ ആശങ്കജനകമാംവിധം രോഗവ്യാപനം: നാവായിക്കുളം ഡീസൻറ്മുക്ക് വാർഡ് കണ്ടെയ്ൻമൻെറ് സോൺ ഒറ്റൂരിൽ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു നാവായിക്കുളത്ത് പുതുതായി മൂന്നുപേർക്കുകൂടി രോഗബാധ മണമ്പൂരിൽ അഞ്ചുമാസം പ്രായമായ കുട്ടിയടക്കം മൂന്നുപേർക്കുകൂടി കോവിഡ് കല്ലമ്പലം: നാവായിക്കുളം, ഒറ്റൂർ, മണമ്പൂർ പഞ്ചായത്തുകളിലായി കല്ലമ്പലം മേഖലയിൽ പത്തുപേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗവ്യാപനം ആശങ്കജനകം. ഏത് സാഹചര്യവും നേരിടാൻ തയാറായി പഞ്ചായത്തധികൃതരും ആരോഗ്യപ്രവർത്തകരും രംഗത്തുണ്ടെങ്കിലും പൊതുജനം ജാഗ്രത പാലിക്കേണ്ട സാഹചര്യം വർധിച്ചു. നാവായിക്കുളത്ത് മൂന്നുപേർക്കാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ രോഗബാധിതരുടെ എണ്ണം ഇവിടെ ആറാണ്. രോഗവ്യാപന പശ്ചാത്തലത്തിൽ ഗ്രാമപഞ്ചായത്തിലെ 11ാം വാർഡിനെ (ഡീസൻറ്മുക്ക്) കണ്ടെയ്‌ൻമൻെറ് സോണായി ജില്ല കലക്ടർ കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. വാർഡിൽ കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സമ്പർക്കവ്യാപനം തടയാനാണ് വാർഡിനെ കണ്ടെയ്‌ൻമൻെറ് സോണാക്കിയത്. വാർഡ് അഞ്ചിൽ ഗൾഫിൽനിന്ന് ഒരാഴ്ച മുമ്പ് വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്ന ആൾക്കും വാർഡ് ആറിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും വാർഡ് ഏഴിൽ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഒരു സർക്കാർ ജീവനക്കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഒറ്റൂർ പഞ്ചായത്തിൽ മലപ്പുറം ജില്ലയിൽനിന്ന് വന്ന ഞായലിൽ സ്വദേശികളായ മൂന്ന് യുവാക്കൾക്കും ഒറ്റൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഓഫിസ് അസിസ്റ്റൻറിനുമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ യുവാക്കൾ മൂന്നുപേരും ക്വാറൻറീനിൽ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. മണമ്പൂർ പഞ്ചായത്തിൽ അഞ്ചുമാസം പ്രായമായ കുഞ്ഞുൾപ്പെടെ മൂന്നുപേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതുൾപ്പെടെ നിലവിൽ ആറുപേരാണ് പഞ്ചായത്തിൽ ചികിത്സയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.