കാട്ടാക്കട: മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് കുറ്റിച്ചൽ -കള്ളിക്കാട് റോഡില്‍ പരുത്തിപ്പള്ളി ഭാഗത്ത് . പരുത്തിപ്പള്ളി സി.എസ്.ഐ കോമ്പൗണ്ട് റോഡിനു സമീപം ഒരു വശത്ത് അളന്ന് കല്ലിട്ട റോഡിലേക്ക് തള്ളിനിൽക്കുന്ന ഭാഗം ഒഴിവാക്കി മറുവശത്തെ സ്ഥലം ഉപയോഗപ്പെടുത്താൻ നീക്കമെന്നാണ് പരാതി. ഇവിടെ രണ്ടുവശവും വീതി കൂട്ടാൻ കുഴിയെടുത്ത് മെറ്റലും ഇട്ടു. എന്നാൽ, റോഡിലേക്ക് തള്ളിനിൽക്കുന്ന ഒന്നരമീറ്ററോളം ദൂരം സ്വാധീനം ഉപയോഗിച്ച് ഒഴിവാക്കി മറുഭാഗം ഉപയോഗപ്പെടുത്താനാണ് നീക്കമെന്നും പരാതിയിൽ പറയുന്നു. ഇതിനായി സ്ഥലം ഉടമക്ക് പൊതുമരാമത്ത് വകുപ്പ് നോട്ടീസും നൽകി. ഈ ഭാഗത്ത് റോഡിന് വളവുണ്ട്. റോഡിലേക്ക് തള്ളിനിൽക്കുന്ന ഭാഗം കൂടി ഉപയോഗപ്പെടുത്തിയാൽ വളവ് നിവർത്താനാകും. ഇതൊഴിവാക്കിയാണ് എതിർവശത്ത് പുറമ്പോക്കുണ്ടെന്ന് അവകാശപ്പെട്ട് വർഷങ്ങളായി കൈവശം െവച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാൻ നീക്കം നടക്കുന്നതെന്നും ഉടമ ജില്ല കലക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.