നിരോധിത പുകയില ഉൽപന്നങ്ങളുമായി മധ്യവയസ്കൻ അറസ്​റ്റിൽ

കല്ലമ്പലം: കല്ലമ്പലത്തും പരിസരപ്രദേശങ്ങളിലുമുള്ള കടകളിൽ ഓട്ടോയിൽ കറങ്ങി സ്ഥിരമായി നിരോധിത പുകയില ഉൽപന്നങ്ങൾ മൊത്തമായും ചില്ലറയായും വിൽപന നടത്തിവന്നയാൾ അറസ്​റ്റിൽ. വർക്കല ചെറുകുന്നം രഘുനാഥപുരം കാഞ്ഞിരംകുഴി വീട്ടിൽ അഹദ് (52) ആണ് അറസ്​റ്റിലായത്. തങ്കളാഴ്​ച രാവിലെ ചാക്കിൽ കെട്ടിയനിലയിൽ പുകയില ഉൽപന്നങ്ങളുമായി ഓട്ടോയിൽ വരവേ കല്ലമ്പലം ജങ്​ഷഷനുസമീപം വച്ച് പൊലീസി​ൻെറ വാഹനപരിശോധനയിലാണ് പ്രതി പിടിയിലായത് . കല്ലമ്പലം പൊലീസ് സ്​റ്റേഷൻ ഇൻസ്‌പെക്ടർ ഫറോസ്, സബ് ഇൻസ്‌പെക്ടർ ഗംഗാപ്രസാദ്, അനിൽ ആർ.എസ്, ജി.എസ്.ഐ ജയൻ, സി.പി.ഒ സുരാജ്, ഹോംഗാർഡ് ഹരി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്​റ്റ്​ ചെയ്‍തത്. ചിത്രം: AHAD.jpg PIDIKOODIYA PUKAYILA ULPPANNANGAL.jpg പിടികൂടിയ നിരോധിത പുകയില ഉൽപന്നങ്ങൾ അറസ്​റ്റിലായ അഹദ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.