കോവിഡ് കിറ്റുകൾ വിതരണം ചെയ്തു

തിരുവനന്തപുരം: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ റീജനൽ ഔട്ട്റീച്ച്​ ബ്യൂറോയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ തീരപ്രദേശങ്ങളിൽ കോവിഡ് കിറ്റുകൾ വിതരണം ചെയ്തു. മുഖാവരണം, സാനിറ്റൈസർ, കൈയുറകൾ, ഫേസ്​ ഷീൽഡ് എന്നിവ അടങ്ങുന്ന കിറ്റുകളാണ് രോഗവ്യാപനം രൂക്ഷമായ തീരദേശ മേഖലകളായ പൂവാർ, പുല്ലുവിള എന്നിവിടങ്ങളിലെ മൽസ്യ തൊഴിലാളികൾ, വളൻറിയർമാർ തുടങ്ങിയവർക്ക് വിതരണം ചെയ്തത്. കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ ഉൾക്കൊള്ളിച്ച ലഘുലേഖകൾ, പോസ്​റ്ററുകൾ തുടങ്ങിയവയും വിതരണം ചെയ്തവയിൽ ഉൾപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.