കരിച്ചാറ കണ്ടെയ്‌ൻമൻെറ് സോൺ മരിച്ച വ്യക്തിയുടെ പരിശോധനഫലം നെഗറ്റിവെന്ന് മെഡിക്കൽ കോളജ് അധികൃതർ ആശങ്ക വിട്ടൊഴിയാതെ നാട്ടുകാർ പോത്തൻകോട്: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ കരിച്ചാറ പ്രദേശം കണ്ടെയ്‌ൻമൻെറ് സോണാക്കാൻ കലക്ടറുടെ നിർദേശം. വ്യാഴാഴ്ച മരണപ്പെട്ട കരിച്ചാറ സ്വദേശിനിയുടെ രണ്ടാമത്തെ പരിശോധനഫലം പോസിറ്റിവാണെന്ന് കലക്ടറേറ്റിൽ നിന്ന് അണ്ടൂർക്കോണം ആരോഗ്യവകുപ്പിനും മംഗലപുരം പൊലീസിനും സന്ദേശം ലഭിച്ചു. ഇതിൻെറ അടിസ്ഥാനത്തിൽ മംഗലപുരം പൊലീസ് മരണാനന്തര ചടങ്ങിൽ പങ്കെടുത്ത വ്യക്തികളുടെ ലിസ്റ്റ് തയാറാക്കി നിരീക്ഷണത്തിലാക്കി. പഞ്ചായത്ത് പരിസരങ്ങളിൽ മൈക്ക് പബ്ലിസിറ്റിയും നടത്തി. എന്നാൽ എട്ടാം തീയതി മെഡിക്കൽ കോളജ് സൂപ്രണ്ട് മരിച്ച വ്യക്തിയുടെ പരിശോധനഫലം നെഗറ്റിവ് തന്നെയെന്ന് പ്രസ്താവനയുമിറക്കി. വിജയമ്മ അഞ്ചാം തീയതിയാണ് മരണപ്പെട്ടത്. പരിശോധനഫലം വരുന്നതിന് മുമ്പ് തന്നെ ആറാം തീയതി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയ്തു. മരണശേഷം പരിശോധനഫലം പോസിറ്റിവാണെന്ന് ആരോഗ്യവകുപ്പ് മംഗലപുരം പൊലീസിനെ അറിയിച്ചിരുന്നു. കോവിഡ് പോസിറ്റിവായതിനാൽ സ്‌പെഷൽ ബ്രാഞ്ചും റിപ്പോർട്ട് കൊടുത്തു. ഇതിന് ശേഷമാണ് മെഡി. സൂപ്രണ്ട് മരിച്ച വ്യക്തിക്ക് കോവിഡ് നെഗറ്റിവ് എന്ന് പറയുന്നത്. ഇത് ജനങ്ങെള ആകെ ആശയക്കുഴപ്പത്തിലാക്കി. മെഡിക്കൽ കോളജ് സൂപ്രണ്ടിൻെറ പ്രസ്താവന പുറത്തുവന്നതോടെ നിരീക്ഷണത്തിൽ പോയ നാട്ടുകാർ പഞ്ചായത്തിനെതിരെ മുന്നോട്ടുവന്നു. മരിച്ച വ്യക്തിക്ക് കോവിഡ് പോസിറ്റിവായ കാര്യം കലക്ടറേറ്റിൽ നിന്ന് അറിയിച്ചതായി അണ്ടൂർക്കോണം മെഡിക്കൽ സൂപ്രണ്ട് ഡോ. രമ പറഞ്ഞു. കരിച്ചാറ പ്രദേശങ്ങളിലെ ജനങ്ങൾ ആശങ്കയിലാണെന്നും പതിനാലാം തീയതി സംസ്‌കാരചടങ്ങിൽ പങ്കെടുത്തവർക്ക് കോവിഡ് പരിശോധനകൾ നടത്തുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉഷാകുമാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.