വലിയതുറ: മഴക്ക് ശമനമില്ല; . തകര്‍ന്ന വീടുകളില്‍ അന്തിയുറങ്ങാന്‍ കഴിയാതെ തീരവാസികള്‍. വലിയതുറ, പൂന്തുറ, ബീമാപള്ളി, ശംഖുംമുഖം, വെട്ടുകാട് പ്രദേശങ്ങളില്‍ സ്ഥിതി ഭീകരമാണ്. കടല്‍ഭിത്തികളും റോഡുകളും തകർത്തെറിഞ്ഞ് വീടുകളിലേക്ക് വെള്ളം ഇരച്ച് കയറുന്നു. ശക്തമായ തിരമാലകള്‍ക്കൊപ്പം കടൽകാറ്റും രൂക്ഷമാണ്. ജൂസ റോഡ്, ലിസി റോഡ് എന്നിവിടങ്ങളില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. മറ്റ് ഭാഗങ്ങളില്‍ സ്ഥിതി വ്യത്യസ്ഥമല്ല. നൂറോളം വീടുകള്‍ കടുത്ത അപകടഭീഷണിയിലാണ്. കഴിഞ്ഞദിവസം വീടുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ എയര്‍പോര്‍ട്ട് റോഡ് ഉപരോധിച്ചിരുന്നു. അപകടഭീഷണി നേരിടുന്ന വീടുകളില്‍ ക്വാറൻറീനിൽ കഴിയുന്നവര്‍ക്ക് മറ്റ് സ്ഥലങ്ങളിലേക്ക് പോകാന്‍ കഴിയാത്ത അവസ്ഥ. കോവിഡും കടലാക്രമണവും കനത്തമഴയും ദിവസങ്ങളായി ദുരിതം വിതക്കുന്ന തീരദേശത്ത് കഴിഞ്ഞദിവസം പലര്‍ക്കും പകര്‍ച്ചപ്പനി കൂടി കണ്ടുതുടങ്ങിയതോടെ നാട്ടുകാരും ആരോഗ്യപ്രവര്‍ത്തകരും ആശങ്കയിലാണ്. കോവിഡ് കാരണം കൈക്കുഞ്ഞുകളുമായി എങ്ങോട്ട് പോകണമെന്നറിയാതെ ദുരിതക്കയത്തിത്തിലാണ് പല കുടുംബങ്ങളും. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നാല്‍ പോലും അങ്ങോട്ട് പോകാന്‍ പേടിയിലാണ് ജനങ്ങള്‍. നേരത്തെയുണ്ടായ കടലാക്രമണത്തില്‍ ഇൗ ഭാഗത്തെ മൂന്നാംനിര, നാലാംനിര, അഞ്ചാംനിര വീടുകള്‍ തകര്‍ന്നിരുന്നു. ഇപ്പോള്‍ ആറാംനിര വീടുകളിലാണ് കടല്‍ അടിച്ചുകയറി നാശം വിതക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.