വർക്കലയിൽ നാലു വീടുകൾ ഭാഗികമായി തകർന്നു

പടം വർക്കല: മേഖലയിൽ കനത്ത മഴ തുടരുന്നു; ഏലാകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിത്തുടങ്ങി. ഭിത്തികൾ കുതിർന്നുവീണ്​ നാല​ു വീടുകൾ ഭാഗികമായി തകരുകയും ഒരു കിണർ ഇടിഞ്ഞു താഴുകയും ചെയ്തു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചയും വർക്കലയിലും സമീപ പഞ്ചായത്ത് പ്രദേശങ്ങളിലും ഇടമുറിയാതെയാണ് മഴ പെയ്തത്. ഭിത്തികൾ കുതിർന്നാണ് വീടുകൾ ഭാഗികമായി തകർന്നത്. ചിലക്കൂർ വള്ളക്കടവ് കടയിൽക്കൂടി വീട്ടിൽ അസൂറയുടെ വീട് പുലർച്ച രണ്ടരയോടെയാണ് തകർന്നത്. വീടി​ൻെറ അടുക്കളയാണ് നിലം പൊത്തിയത്. ഭിത്തികൾ അടർന്നുപോയതി​ൻെറ ആഘാതത്തിൽ അവശേഷിക്കുന്ന ഭാഗങ്ങളിലെ ഭിത്തികളിലും വിള്ളലുകൾ വീണിട്ടുണ്ട്. അവ മറിഞ്ഞുവീഴാതിരിക്കാൻ മരത്തൂണുകൾ ഉപയോഗിച്ച് ഊന്നുകൊടുത്തിരിക്കുകയാണിപ്പോൾ. ഇടവ തോട്ടുംമുഖം ചരുവിള വീട്ടിൽ പ്രസന്നയുടെ വീട്, ഇടവ ലിസി ഭവനിൽ ഗോമതിയുടെ വീട്, മണമ്പൂർ കാട്ടിൽ പുത്തൻവീട്ടിൽ ജയകുമാറി​ൻെറ വീട് എന്നിവയാണ് ഭാഗികമായി തകർന്നത്. ചെമ്മരുതി മുട്ടപ്പലം ചിറയിൽ കിഴക്കതിൽ സുനിൽകുമാറി​ൻെറ വീട്ടുമറ്റത്തെ കിണറും മഴയിൽ കുതിർന്ന് തകർന്നിട്ടുണ്ട്. ഇടവ ഗ്രാമപഞ്ചയാത്തിലെ മേക്കുളം, സ്​റ്റേഡിയം പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. മഴ വരും ദിവസങ്ങളിലും കനക്കുന്ന പക്ഷം മേക്കുളം പ്രദേശം പൂർണമായും വെള്ളത്തിലാകും. തീരമേഖലയിലെ താഴ്ന്ന് പ്രദേശങ്ങളിലും വെള്ളം കയറിത്തുടങ്ങി. വർക്കല മേഖലയിൽ ദിവസങ്ങളായി കടൽക്ഷോഭം രൂക്ഷമാണ്. മത്സ്യബന്ധനത്തിനായി വള്ളങ്ങളും കട്ടമരങ്ങളും പോകാത്തതിനാൽ മേഖല ആശങ്കമുക്തമാണ്. ഫോട്ടോകാപ്ഷൻ File name 8 VKL 1 chilakkooril thakarnna veedu@varkala വർക്കല നഗരസഭയിലെ ചിലക്കൂർ വള്ളക്കടവിൽ ഭാഗികമായി തകർന്ന അസൂറയുടെ വീട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.