മണലേത്തുപച്ച^ഇടക്കരിക്കകം^മറവക്കുഴി-വല്ലൂർ റോഡിന് ഒന്നരക്കോടി

മണലേത്തുപച്ച-ഇടക്കരിക്കകം-മറവക്കുഴി-വല്ലൂർ റോഡിന് ഒന്നരക്കോടി കിളിമാനൂർ: പഴയകുന്നുമ്മൽ പഞ്ചായത്തിലെ ഒന്ന്, 17 വാർഡുകളിലൂടെ കടന്നുപോകുന്ന മണലേത്തുപച്ച-ഇടക്കരിക്കകം-മറവക്കുഴി-വല്ലൂർ റോഡിന് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽനിന്ന്​ 1.50 കോടി രൂപ അനുവദിച്ചു. മറവക്കുഴി, വല്ലൂർ, പാങ്ങൽതടം, തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന്​ സംസ്ഥാനപാതയിൽ എത്താൻ എളുപ്പമാർഗമാണ് രണ്ടര കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് പഴയകുന്നുമ്മേൽ-കിളിമാനൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നു. മുളയ്ക്കലത്തുകാവ്, പാങ്ങൽതടം, വല്ലൂർ, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും തട്ടത്തുമല സ്കൂളിൽ വിദ്യാർഥികൾക്ക് എളുപ്പത്തിൽ റോഡ് പൂർത്തിയാകുന്നതോടെ എത്താൻ കഴിയും. കൂടാതെ എം.സി റോഡിൽ തട്ടത്തുമല പഴയ പോസ്​േ​റ്റാഫിസ് ജങ്ഷനിൽ നിന്നും പാപ്പാല, പാങ്ങൽതടം റോഡിൽ പെട്ടെ​െന്നത്താനും കഴിയും. വാർഡ് മെംബർ ജി.എൽ. അജീഷ്, ബ്ലോക്ക് അംഗം എസ്. യഹിയ എന്നിവരുടെ ദീർഘനാളായുള്ള ആവശ്യ മായിരുന്നു ഈ റോഡി​ൻെറ നിർമാണമെന്ന് ബി. സത്യൻ എം.എൽ.എ പറഞ്ഞു. ചിത്രവിവരണം: KMRpho 9-1 a

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.