കിളിമാനൂർ: പഴയകുന്നുമ്മേൽ പഞ്ചായത്തിലും കിളിമാനൂർ പൊലീസ് സ്റ്റേഷനിലുമടക്കം ആദ്യം പോസിറ്റീവായവരുടെ തുടർ പരിശോധ ഫലങ്ങളും ഇവരുമായി സമ്പർക്കത്തിലായവരുടെ റിപ്പോർട്ടും നെഗറ്റീവായതോടെ ജനങ്ങൾക്കും ജനപ്രതിനിധികൾക്കും ആശ്വാസം. അതേസമയം, ആരോഗ്യ വകുപ്പിൻെറയും പൊലീസിൻെറയും നിർദേശങ്ങൾ കർശനമായും പാലിക്കണമെന്ന് ബി. സത്യൻ എം. എൽ.എ. പഞ്ചായത്തിലെ തട്ടത്തുമല വാർഡിൽ രണ്ട്, പറണ്ടക്കുഴി, ഷെഡിക്കട വാർഡുകളിൽ ഓരോന്നും ക്രമത്തിലായിരുന്നു കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. മാത്രമല്ല, കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് പോസിറ്റീവായതോടെ പൊലീസുകാരും നാട്ടുകാരും വിഷമവൃത്തത്തിലായി. പോസിറ്റീവ് ആയവരുമായി സമ്പർക്കം പുലർത്തിയവരുടെ എണ്ണം കൂടുതലായിരുന്നു. തുടർന്ന് തട്ടത്തുമല ഗവ.ഹയർ സെക്കൻഡറി സ്കൂൾ, കേശവപുരം സി.എച്ച്.സി എന്നിവങ്ങളിലായ സ്രവ ശേഖരണ ക്യാമ്പുകൾ സംഘടിപ്പിച്ചു. ജൂലൈ 27, ആഗസ്റ്റ് നാല് എന്നീ ദിവസങ്ങളിൽ നടത്തിയ ആർ.ടി.പി.സി.ആർ ടെസ്റ്റിൻെറ ഫലം പൂർണമായും വന്നു. എല്ലാം നെഗറ്റീവാണ്. 68, 40 എന്നീ ക്രമത്തിൽ ആർ. ടി.പി.സി.ആറും 10 ആൻറിജൻ ടെസ്റ്റുമടക്കം 118 പേരെ ടെസ്റ്റിന് വിധേയമാക്കിയിരുന്നു. ഇതിൽ പഞ്ചായത്ത് ജനപ്രതിനിധികളും ഉൾപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.