കാട്ടുവള്ളികൾ വൈദ്യുതി ലൈനിൽ (ചിത്രം)കുണ്ടറ: മഴക്കാലമായതോടെ വൈദ്യുതി പോസ്റ്റുകളിൽ കാട്ടുവള്ളികൾ ചുറ്റിക്കയറുന്നത് പതിവാകുന്നു. ഇത് അപകടം വരുത്തുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. ഇളമ്പള്ളൂർ പനംകുറ്റിയിൽ സ്വകാര്യ ബസ് സ്റ്റാൻറിന് സമീപം 11 കെ.വി. ലൈനിലേക്കാണ് കാട്ടുവള്ളികൾ പടർന്ന് കയറുന്നത്. പെരുമ്പുഴ ഇലക്ട്രിക് സെക്ഷൻെറ പരിധിയിലാണിത്.കിണർ ഇടിഞ്ഞുതാണു (ചിത്രം)കുണ്ടറ: കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാണു. ഇളമ്പള്ളൂർ കുരീപ്പള്ളി പതിമൂന്നാം വാർഡിൽ റിയാസ് മൻസിലിൽ നാസിമുദ്ദീൻെറ കുടിവെള്ള കിണറാണ് ഇടിഞ്ഞത്. മുപ്പത് അടിയോളം കിണർ താഴ്ന്നിട്ടുണ്ട്. വില്ലേജ് അധികൃതർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.മാസ്ക്, ലഘുലേഖ വിതരണംകേരളപുരം: പുനുക്കൊന്നൂർ മണ്ഡലം ജങ്ഷൻ മംഗളോദയം ഗ്രന്ഥശാലയും വനിതാവേദിയും ചേർന്ന് മാസ്ക്കുകളും ലഘുലേഖകളും വിതരണം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻറ് ബി. ഓമനക്കുട്ടൻ, വനിതാവേദി പ്രസിഡൻറ് സിന്ധുമുരളി, ഗ്രന്ഥശാല സെക്രട്ടറി എൻ. പ്രഭാകരൻപിള്ള, ജി. സിതില, എൻ. ശശിധരൻ, ആർ. രാഹുൽ, സി. രാജപ്പൻ ചെട്ടിയാർ, പ്രവീൺ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. പച്ചക്കറി തൈ വിതരണംഇരവിപുരം: ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷകസമിതിയുടെ നേതൃത്വത്തിൽ പച്ചക്കറി തൈകളുടെയും വിത്തുകളുടെയും വിതരണം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജീവും മയ്യനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. സിന്ധുവും നിർവഹിച്ചു. അംബിക, മഞ്ജു, ഗോപാലകൃഷ്ണൻ, അൻസാരി, രതീഷ്, രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.