അന്ധതയെ തോല്‍പിച്ച പ്രതിഭക്ക്​ ആദരവ്

നേമം: അന്ധതയെ തോല്‍പിച്ച് സിവില്‍ സര്‍വിസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ഗോകുലിനെ എന്‍.എസ്.എസ് കാട്ടാക്കട താലൂക്ക് കമ്മിറ്റി ആദരിച്ചു. താലൂക്ക് യൂനിയന്‍ പ്രസിഡൻറ്​​ ബി. ചന്ദ്രശേഖരന്‍ നായറും ഭാരവാഹികളും ഗോകുലി​ൻെറ തിരുമലയിലെ വീട്ടിലെത്തിയാണ് പൊന്നാട അണിയിച്ച് ഉപഹാരം സമര്‍പ്പിച്ചത്. പരിമിതികളെ അതിജീവിച്ച് 804ാം റാങ്ക് നേടിയാണ് ഗോകുല്‍ മലയാളികള്‍ക്ക് അഭിമാനമായത്. യൂനിയന്‍ വൈസ് പ്രസിഡൻറ്​ വാഴിച്ചല്‍ ഡി. ഗോപാലകൃഷ്ണന്‍ നായര്‍, സെക്രട്ടറി ബി.എസ്. പ്രദീപ്, അംഗങ്ങളായ എം. മഹേന്ദ്രന്‍, ബി. ജയകുമാര്‍ എന്നിവരും താലൂക്ക് യൂനിയന്‍ പ്രസിഡൻറിന് ഒപ്പമുണ്ടായിരുന്നു. NSS SPECIAL PROGRAMME nemom ചിത്രം: സിവില്‍ സര്‍വിസ് പരീക്ഷ ജേതാവ് ഗോകുലിനെ എന്‍.എസ്.എസ് കാട്ടാക്കട താലൂക്ക് യൂനിയന്‍ പ്രസിഡൻറ്​ ബിചന്ദ്രശേഖരന്‍ നായര്‍ വീട്ടിലെത്തി ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.