പൊലീസ് അനാവശ്യ നിയന്ത്രണങ്ങൾ അടിച്ചേൽപിക്കുന്നു ^എം. വിൻസെൻറ്​ എം.എൽ.എ

പൊലീസ് അനാവശ്യ നിയന്ത്രണങ്ങൾ അടിച്ചേൽപിക്കുന്നു -എം. വിൻസൻെറ്​ എം.എൽ.എ വിഴിഞ്ഞം: ചുമതല ലഭിച്ചതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അനാവശ്യ നിയന്ത്രണങ്ങൾ അടിച്ചേൽപിക്കുന്നതായി എം. വിൻസൻെറ്​ എം.എൽ.എ. കോവിഡ് പോസിറ്റീവ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരുന്ന സമയത്തുപോലും ഇല്ലാത്ത കടുത്ത നിയന്ത്രണങ്ങൾ ഇപ്പോൾ അടിച്ചേൽപിക്കുന്നത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സമ്മർദം കാരണമാണെന്ന് എം. വിൻസൻെറ്​ എം.എൽ.എ പ്രസ്താവിച്ചു. ഒരു മാസത്തിലേറെയായി കണ്ടെയ്മൻെറ്​ സോണായി പ്രഖ്യാപിച്ച പ്രദേശങ്ങൾ നിലവിലെ സ്ഥിതി വിലയിരുത്തി മാറ്റംവരുത്തണം. മുഖ്യമന്ത്രി പ്രഖ്യാപിച്ചതനുസരിച്ച് പോസിറ്റീവ് കേസ് കണ്ടെത്തുന്ന വീടും അതിനു ചുറ്റുമായി കണ്ടെയ്മൻെറ്​ സോൺ പരിമിതപ്പെടുത്തണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.