യുവാവ് വാളുമായി പിടിയിൽ സുഹൃത്തിന്​ വാൾ സമ്മാനിക്കാൻ എത്തിയ യുവാവ്​ പിടിയിൽ

പോത്തൻകോട്: മേലേമുക്ക് ജങ്ഷനിൽ ബൈക്കിൽ സഞ്ചരിച്ച യുവാവിനെ നാട്ടുകാർ വാളുമായി പിടികൂടി പൊലീസിലേൽപിച്ചു. പൗഡിക്കോണം കരിയം രമാഭവനിൽ വിഷ്ണുവിനെയാണ് (24) അറസ്​റ്റ്​ ചെയ്തത്. ചാത്തൻപാടു​െവച്ച് വിഷ്ണുവി​ൻെറ ബൈക്ക് മറ്റൊരു ബൈക്കിൽ തട്ടി. എന്നാൽ, ബൈക്ക് നിർത്താതെ പോയ വിഷ്ണുവിനെ പോത്തൻകോട് മേലേമുക്കിൽ​െവച്ച് പിന്തുടർന്ന്​ കണ്ടെത്തി. ബൈക്കുപേക്ഷിച്ച് വിഷ്ണു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എന്തോ വലിച്ചെറിയുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടു. പരിശോധനയിൽ വടിവാൾ കണ്ടെത്തുകയും വിഷ്ണുവിനെ പിടികൂടുകയും ചെയ്തു. വടിവാൾ സുഹൃത്തിന് നൽകാനായി കൊണ്ടുവന്നതാണെന്നും വിഷ്ണുവിനെ ജാമ്യത്തിൽ വിട്ടയച്ചതായും പോത്തൻകോട് എസ്.എച്ച്.ഒ ഡി. ഗോപി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.