ഡോ. മേരി അനിതക്ക്​ കേരള വനിതാ കമീഷ​െൻറ ആദരം

ഡോ. മേരി അനിതക്ക്​ കേരള വനിതാ കമീഷ​ൻെറ ആദരം തിരുവനന്തപുരം: മാതാപിതാക്കൾക്ക് കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്ന് അവരുടെ ആറു മാസം പ്രായമുള്ള കുഞ്ഞിനെ പരിചരിച്ച ഡോ. മേരി അനിതക്ക്​ കേരള വനിതാ കമീഷ​ൻെറ ആദരം. വൈറ്റില അനുഗ്രഹ ഹോട്ടലിൽ കോവിഡ് േപ്രാട്ടോകോൾ പാലിച്ച് സംഘടിപ്പിച്ച ചടങ്ങിൽ കമീഷ​ൻെറ ഉപഹാരം ചെയർപേഴ്സൺ എം.സി. ജോസഫൈൻ ഡോക്ടർക്ക് കൈമാറി. രകതബന്ധംപോലുമില്ലാതിരുന്നിട്ടും കുഞ്ഞിനെ നോക്കാൻ തയാറായ ഡോക്ടറെ അത്ഭുതത്തോടെയാണ് വീക്ഷിച്ചതെന്ന് ചെയർപേഴ്സൺ എം.സി. ജോസഫൈൻ പറഞ്ഞു. അമ്മയാവാൻ പ്രസവി​േക്കണ്ട, ഒരു കുഞ്ഞിൻെറ കരച്ചിൽ കേട്ടാൽ മതി. ആറു മാസം പോലുമില്ലാത്ത കുഞ്ഞിനെ ഡയപ്പർ മാത്രം ഇട്ട്, പി.പി.ഇ കിറ്റിട്ട്​ കൈയിൽ സ്വീകരിക്കുമ്പോൾ താനും കുഞ്ഞിൻെറ അമ്മയും ഒരുപോലെ കരഞ്ഞിരുന്നു -വികാരപരമായ ആ രംഗം ഓർത്ത് ഡോക്ടർ പറഞ്ഞു. ഭർത്താവ് അഡ്വ. സാബു തൊഴുപ്പാടൻ, മക്കളായ മനാസേ, നിേമ്രാദ്, മൗഷ്മി എന്നിവരും സംബന്ധിച്ചു. കമീഷൻ അംഗം അഡ്വ ഷിജി ശിവജി, മായാദേവി, അഡ്വ. കെ.ഡി. വിൻസൻെറ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.