ചരക്കുലോറിയും പാർസൽ ലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു

IMG-20200806-WA0106 കല്ലമ്പലം: ദേശീയപാതയിൽ നാവായിക്കുളം വലിയപള്ളിക്ക് സമീപം ഹരിയാന രജിസ്ട്രേഷനുള്ള ചരക്കുലോറിയും പാർസൽ വാനും കൂട്ടിയിടിച്ച് വാൻ ഡ്രൈവർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. ചിറയിൻകീഴ് സ്വദേശി രാജേഷിനാണ്​ (30) പരിക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹരിയാനയിൽനിന്ന് വന്ന ചരക്കുലോറി തിരുവനന്തപുരത്ത് ചരക്കിറക്കിയശേഷം മംഗളൂരുവിലേക്ക് പോകവെ എതിരെവന്ന പാർസൽ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പാർസൽ ലോറിയിലിടിച്ച ചരക്കുലോറി സമീപത്തെ വൈദ്യുതി പോസ്​റ്റിലിടിച്ചതിനെതുടർന്ന് ലൈനുകൾ പൊട്ടിവീണ്​​ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കല്ലമ്പലം പൊലീസ് കേസെടുത്തു. ചിത്രം: കല്ലമ്പലത്ത് ദേശീയപാതയിൽ ചരക്കുലോറിയുമായി കൂട്ടിയിടിച്ച പാർസൽ ലോറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.