ക്രമസമാധാന പ്രശനമാക്കി കോവിഡിനെ ചുരുക്കി സർക്കാർ

തിരുവനന്തപുരം: പൊതു​ജനാരോഗ്യ പ്രവർത്തനത്തിൽ നിന്ന്​ ക്രമസമാധാന പ്രശ്​നമായി​ കോവിഡ്​ പ്രതിരോധത്തെ ചുരുക്കി സർക്കാർ. ദേശീയ, അന്തർദേശീയ തലത്തിൽ കേട്ടുകേൾവി ഇല്ലാത്ത നടപടി ആരോഗ്യ, സാമൂഹ്യ രംഗ​ത്ത്​ ആശങ്ക ഉയർത്തി​. ഇത്​ ആദ്യഘട്ടത്തിലെ പൊലീസ്​ അതിക്രമ ആവർത്തനത്തിലേക്ക്​ നയിക്കു​േമാന്നാണ്​ ആശങ്ക​. അന്ന്​ ഉത്തരവാദികളായ ഉദ്യോഗസ്ഥർ നടപടിയില്ലാതെ തുടരുന്നു. കോവിഡിനൊപ്പം ജീവിക്കുക എന്നാണ്​​ സർക്കാർ​ ആഹ്വാനം ചെയ്യുന്നത്​. പക്ഷേ​ നഗര, ഗ്രാമ, തീര പ്രദേശങ്ങൾ അടച്ചുപൂട്ടുകയാണ്​. നിലവിൽ ആരോഗ്യ പ്രവർത്തകർ നടത്തുന്ന രോഗി സമ്പർക്ക പട്ടിക തയ്യാറാക്കൽ, കണ്ടെയ്​ൻമൻെറ്​ സോൺ അടയാളപെടുത്തൽ ഉൾപടെ പൊലീസിനെ ഏൽപ്പിച്ചു​. തദ്ദേശ സ്ഥാപനങ്ങളിലെ ഹെൽത്ത്​ ഇൻസ്​പെക്​ടർമാരുടെ ചുമതല ആയിരുന്നിത്​.​ സർക്കാറും ജനങ്ങളും തമ്മിലെ പരസ്​പര വിശ്വാസം നഷ്​ടപെടുത്തിയാൽ രോഗപ്രതിരോധ പ്രവർത്തനം പരാജയപെടാനാണ്​ സാധ്യത. ആരോഗ്യ മന്ത്രിയിൽ നിന്ന്​ ഏകോപന ചുമതല ഏറ്റെടുത്ത മുഖ്യമന്ത്രി പ്രവർത്തനം ഫലത്തിൽ ആഭ്യന്തര വകുപ്പിന്​ കൈമാറിയെന്നാണ്​ ആക്ഷേപം. ആദ്യഘട്ട പൊലീസിനെ ഉപയോഗിച്ച കണ്ണൂരിലും കാസർകോടും ഏത്തമീടീക്കൽ ഉൾപടെ നിരവധി പരാതി ഉയർന്നു. കാസർകോട്​ പൊലീസ്​ പ്രവർത്തനമാണ്​ ഗുണം ചെയ്​തതെന്ന്​ മുഖ്യമന്ത്രിയുടെ പ്രസ്​താവന ഉൗണും ഉറക്കവുമൊഴിഞ്ഞ്​ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തക​രിലെ അവിശ്വാസം രേഖപെടുത്തലെന്നാണ്​ ആക്ഷേപം. കമാൻഡോറൂട്ട്​ മാർച്ച്​ നടത്തിയ തിരുവനന്തപുരത്തെ തീരപ്രദേശത്ത്​ ഒടുവിൽ ജനങ്ങളുടെ വിശ്വാസം നേടാനായത്​ മത, സാമുദായിക, തദ്ദേശ ജനപ്രതിനിധികളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ മാ​ത്രമാണ്​. 'ലോകത്ത്​ ആരോഗ്യ പ്രവർത്തകരാണ്​ മഹാമാരി പ്രതിരോധ പ്രവർത്തനം നടത്തുന്നതെന്നും പൊലീസിനെ ഉപയോഗിച്ചതായി കേട്ടിട്ടില്ലെന്നും'പൊതുജനാരോഗ്യ വിദഗ്​ധൻ ഡോ. വി. രാമൻകുട്ടിയും പറയുന്നു. 'നിയന്ത്രണങ്ങൾ വേണ്ടിവന്നേക്കാം. പക്ഷേ പ്രതിരോധ പ്രവർത്തനം അടിച്ചേൽപ്പിക്കാൻ പറ്റില്ല.' ആദ്യഘട്ടത്തിൽ ടെസ്​റ്റ്​ ചെയ്യാൻ അസൗകര്യം,പി.പി.ഇ കിറ്റ്​ ക്ഷാമവും ആശുപത്രികൾ സജ്ജമാവും ആയിരുന്നില്ല. വ്യത്യസ്​തമാണ്​ ഇന്ന്​ സ്ഥിതി. കൂടുതൽ ടെസ്റ്റും രോഗികളെ കണ്ടെത്തലുമാണ്​ പോംവഴിയെന്ന്​ കെ.ജി.എം.ഒ.എ ജനറൽ സെക്രട്ടറി ഡോ. ജി.എസ്​. വിജയകൃഷ്​ണൻ 'മാധ്യമ'ത്തോട്​ പറഞ്ഞു. 'നിരീക്ഷണത്തിൽ കഴിയുന്നവർക്കുള്ള സംശയങ്ങൾ ദുരീകരിക്കാൻ കഴിയുക ആരോഗ്യ പ്രവർത്തകർക്കാണ്​. നിപ്പ വൈറസ്​ ബാധയിലും ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തനമാണ്​ നിർണ്ണായകമായത്​. ക്രമസമാധാന പ്രശ്​നമാണ്​ പൊലീസിനെ ഏൽപ്പിക്കേണ്ടത്​. രോഗ പ്രതിരോധമല്ലെ'ന്നും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.