കുടിവെള്ള പൈപ്പ് ലൈൻ അറുത്തുമാറ്റി

കുടിവെള്ള പൈപ്പ് ലൈൻ അറുത്തുമാറ്റി (ചിത്രം)മൺറോതുരുത്ത്: പേഴുംതുരുത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈൻ സാമൂഹികവിരുദ്ധർ അറുത്തുമാറ്റി. ക​ഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഇടച്ചാൽ പാലത്തിന് സമീപമാണ് പൈപ്പ് മുറിച്ചത്. പാലത്തിന് സമീപമായതിനാൽ ഇവിടെ പൈപ്പ് കുഴിച്ചിടാൻ കഴിയില്ല. കുടിവെള്ളക്ഷാമം നിലനിൽക്കുന്ന പഞ്ചായത്തിൽ പ്രശ്​നം രൂക്ഷമാക്കാനുള്ള സാമൂഹികവിരുദ്ധരുടെ ഗൂഢശ്രമമാണ് പൈപ്പ് ലൈൻ മുറിച്ചതിന്​ പിന്നിലെന്ന്​ പ്രസിഡൻറ് ബിനു കരുണാകരൻ പറഞ്ഞു. പൈപ്പ് ലൈൻ അറ്റകുറ്റപ്പണികൾ നടത്തി കുടിവെള്ളവിതരണം സാധാരണഗതിയിലാക്കി.വീടുകളും കടകളും അണുമുക്തമാക്കി പെരിനാട്: വീടുകളും കടകളും സ്​ഥാപനങ്ങളും വാഹനങ്ങളും അണുമുക്തമാക്കി പെരിനാട് പഞ്ചായത്ത് ഹരിത കർമസേന. വാഹനങ്ങൾ അണുമുക്തമാക്കുന്ന സംഘം കേരളപുരം ബസ്​ ഷെൽട്ടർ കേന്ദ്രമാക്കിയാണ്​ പ്രവർത്തിക്കുന്നത്​. മറ്റ് രണ്ട് സംഘങ്ങൾ പഞ്ചായത്തുകളിലെ രണ്ട് മേഖലകളിലായി വീടുകളും സ്​ഥാപനങ്ങളും അണുമുക്തമാക്കുന്നു. ഓരോദിവസവും ഇതുവഴി ലഭിക്കുന്ന വരുമാനത്തി​ൻെറ നാലിൽ മൂന്ന് ഭാഗം ഹരിതകർമസേനാംഗങ്ങൾക്കാണ്. ബാക്കിതുക ഹരിത കർമസേനയുടെ ഓഫിസിൽ അടക്കണം. ഒരുമാസത്തിനിടെ 200ലധികം വീടുകളും വാഹനങ്ങളും അണുമുക്തമാക്കി. ജില്ലയിൽതന്നെ ശ്രദ്ധേയമായ നേട്ടമാണിതെന്ന്​ പ്രസിഡൻറ് എൽ. അനിൽ പറഞ്ഞു.പഞ്ചായത്ത് സെക്രട്ടറിക്ക് സ്ഥലംമാറ്റംഓച്ചിറ: ഓച്ചിറ പഞ്ചായത്ത് സെക്രട്ടറി സാജിതാബീഗത്തെ ആലപ്പാടേക്ക്​ സ്ഥലംമാറ്റി. ആലപ്പാട്​ പഞ്ചായത്ത്​ സെക്രട്ടറിയെ ഒാച്ചിറയിലും നിയമിച്ചു. വ്യാജ വാടകചീട്ട് നൽകി പഞ്ചായത്തിൽനിന്ന്​ ലൈസൻസ് സമ്പാദിക്കാനുള്ള നീക്കം തടഞ്ഞതി​ൻെറ പേരിലാണ്​ ഒാച്ചിറ പഞ്ചായത്ത്​ സെക്രട്ടറിക്കെതിരായ നടപടിയത്രെ. ആറുമാസം മുമ്പാണ്​ ഇവർ ചുമതലയേറ്റത്​. അഴിമതിക്ക് കൂട്ടുനിൽക്കാത്തതാണ സെക്രട്ടറിയുടെ പെ​െട്ടുന്നുള്ള സ്ഥലംമാറ്റത്തിന് കാരണമെന്ന് യു.ഡി.എഫ് ആരോപിച്ചു.ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ് സൻെററിലേക്ക്​ സാധനങ്ങൾ നൽകി കരുനാഗപ്പള്ളി: ഹയർ സെക്കൻഡറി എൻ.എസ്.എസ് കരുനാഗപ്പള്ളി ക്ലസ്​റ്ററി​ൻെറ നേതൃത്വത്തിൽ രണ്ടരലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ ജില്ലയിലെ കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ് സൻെററിലേക്ക്​ നൽകുന്നതിന്​ കൈമാറി. കരുനാഗപ്പള്ളി മേഖലയിലെ എൻ.എസ്.എസ് യൂനിറ്റുകൾ ചേർന്നാണ് സാധനങ്ങൾ ശേഖരിച്ചത്. ആർ. രാമചന്ദ്രൻ എം.എൽ.എക്ക് എൻ.എസ്.എസ് കരുനാഗപ്പള്ളി ക്ലസ്​റ്റർ കൺവീനർ കെ.ജി. പ്രകാശ് സാധനങ്ങൾ കൈമാറി. മുനിസിപ്പൽ ചെയർപേഴ്സൺ ഇ. സീനത്ത് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൺ എം. മഞ്​ജു സന്ദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.