എൻ.എസ്.ക്യു.എഫ്; തൊഴിൽപഠനത്തിന്​ തിരക്കേറുന്നു

കൊല്ലം: ദേശീയതലത്തിലെ നൈപുണി വികസനപദ്ധതിയിലേക്ക് (എൻ.എസ്.ക്യു.എഫ്) വൊക്കേഷനൽ ഹയർ സെക്കൻഡറി പൂർണമായും മാറിയതോടെ ഒന്നാംവർഷ പ്രവേശനത്തിന് തിരക്കേറുന്നു. സംസ്ഥാന സർക്കാറിൻെറ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൻെറ സർട്ടിഫിക്കറ്റിനൊപ്പം ദേശീയതലത്തിലെ നൈപുണി സർട്ടിഫിക്കറ്റും ലഭിക്കുന്നതിനുപുറമെ മികച്ചതൊഴിൽ ഉപരിപഠനത്തിന്​ സാധ്യതയുള്ളതാണ് വിദ്യാർഥികളെ ആകർഷിക്കുന്നത്. ഹയർ സെക്കൻഡറിയിൽ പഠനം പൂർത്തിയാക്കുന്ന കുട്ടിക്ക് ഒരു അക്കാദമിക സർട്ടിഫിക്കറ്റ് മാത്രം ലഭിക്കുമ്പോൾ എൻ.എസ്.ക്യു.എഫ് പാഠ്യപദ്ധതിയിലൂടെ അധിക പ്രയോജനം ലഭിക്കുന്നത്. നാഷനൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രയിംവർക്ക് (എൻ.എസ്.ക്യു.എഫ്) 2018-19 വർഷം പരീക്ഷണാടിസ്ഥാനത്തിൽ 66 സ്കൂളുകളിലാണ് തുടങ്ങിയത്. ഈ വർഷം മുതൽ മുഴുവൻ വെക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിലേക്കും വ്യാപിപ്പിച്ചു. 10 ലെവലുകളിലായി ആയിരക്കണക്കിന് കോഴ്സുകളുള്ള പദ്ധതിയിൽ വി.എച്ച്.എസ്.ഇയിൽ പഠനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് ലെവൽ നാല് സ്കിൽ സർട്ടിഫിക്കറ്റാണ് ലഭിക്കുക. പഠനത്തോടൊപ്പം മികച്ച പ്രായോഗിക പരിശീലനവും ലഭിക്കും. കെ.എസ്.ഇ.ബി, കെ.ടി.ഡി.സി, ബി.എസ്.എൻ.എൽ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾക്കുപുറമെ നിരവധി സ്വകാര്യ സ്ഥാപനങ്ങളും പരിശീലന പങ്കാളികളാവും. എൻ.എ.പി.എസ് സ്കീം വഴിയുള്ള അപ്രൻറീസ് പരിശീലനത്തിന് 7000 രൂപ മുതൽ പ്രതിമാസ സ്​റ്റൈഫൻറ് ലഭിക്കും. കേരളത്തിൽ 389 സ്കൂളുകളിലായി വിവിധ വിഭാഗത്തിലായി 46 കോഴ്സുകളിലേക്കാണ് ഈ വർഷം പ്രവേശനം. കൊല്ലം ജില്ലയിലെ 52 സ്കൂളിലായി 161 ബാച്ചുകളിലായി 4830 ഒഴിവുകളുണ്ട്. തൊഴിൽ മേഖലയിലെ പ്രധാന സെക്ടറുകൾ എല്ലാം പദ്ധതിയിലുണ്ട്. അഗ്രികൾചർ, ഇലക്ട്രോണിക്സ് ആൻഡ് ഹാർഡ്​വെയർ, മീഡിയ ആൻഡ് എൻറർടൈൻമൻെറ്, ഐ.ടി അധിഷ്ഠിത സേവനം, പവർ സെക്ടർ, ആട്ടോമോട്ടീവ്, കൺസ്ട്രക്ഷൻ, ടെക്​സ്​റ്റൈൽസ് ആൻഡ് ഹാൻഡ് ലൂം, അപ്പാരൽ, കെമിക്കൽ ആൻഡ് പെട്രോകെമിക്കൽ, ടെലികോം, പ്ലംബിങ്, ഹെൽത്ത് കെയർ, ബ്യൂട്ടി ആൻഡ് വെൽനെസ്, ഫുഡ്‌ ഇൻഡസ്ട്രി, ബാങ്കിങ് ഫിനാൽഷ്യൽ സർവിസസ് ആൻഡ് ഇൻഷുറൻസ്, ഓഫിസ് അഡ്മിനിസ്ട്രേഷൻ ആൻഡ് ഫെസിലിറ്റി മാനേജ്മൻെറ് എന്നിവയാണ് വിവിധ പഠന മേഖലകൾ. കൂടുതൽ വിവരങ്ങൾക്ക്: ജില്ല കരിയർ മാസ്​റ്റർ 9497360137, ഏകജാലക കോഒാഡിനേറ്റർ: 9446915542.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.