കൊല്ലം: കൗൺസിൽ യോഗത്തിൻെറ മിനിട്സ് തിരുത്തിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ കോർപറേഷൻ ബഹിഷ്കരിച്ചു. മേയർക്കെതിരെ പ്രതിഷേധവുമായി സി.പി.എം അംഗങ്ങളും രംഗത്തെത്തി. ജൂൺ 22ലെ കൗൺസിൽ യോഗത്തിലെ സപ്ലിമൻെററി അജൻഡയിലുള്ള ഉപാസന ആശുപത്രിക്ക് സമീപമുള്ള കോർപറേഷൻ ഭൂമിയിൽ മതിൽ കെട്ടുന്നത് സംബന്ധിച്ച മിനിട്സ് തിരുത്തിയെന്ന ആരോപണമാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. ആർ.എസ്.പി അംഗം എം.എസ്. ഗോപകുമാറാണ് യോഗത്തിൽ വിഷയം ഉന്നയിച്ചത്. ചർച്ചക്ക് മേയർ മറുപടി പറഞ്ഞുതുടങ്ങിയതോടെ പ്രതിഷേധവുമായി സി.പി.എം അംഗങ്ങൾ എഴുന്നേറ്റു. മിനിട്സ് തിരുത്തലുമായി ബന്ധപ്പെട്ട് മേയർ വ്യത്യസ്ത അഭിപ്രായങ്ങളാണ് പറയുന്നതെന്ന് വികസനസമിതി അധ്യക്ഷൻ എം.എ. സത്താർ പറഞ്ഞു. തിരുത്തുമ്പോൾ കൗൺസിൽ യോഗത്തെ അറിയിക്കേണ്ട ബാധ്യതയുണ്ടെന്ന് മുൻ മേയർ വി. രാജേന്ദ്രബാബു അഭിപ്രായപ്പെട്ടു. ജില്ല ആസൂത്രണസമിതിക്ക് സമർപ്പിച്ച പദ്ധതികളിൽ ഏഴെണ്ണത്തിന് അനുമതി ലഭിച്ചിരുന്നില്ലെന്നും അക്കൂട്ടത്തിലാണ് വിവാദഭൂമിയിലെ മതിൽ കെട്ടലെന്നും മേയർ ഹണി ബെഞ്ചമിൻ വിശദീകരിച്ചു. മിനിട്സിൽ തിരുത്തൽ വരുത്തിയിട്ടില്ലെന്നും അവർ പറഞ്ഞു. മേയർ രാജിവെക്കണമെന്ന് യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.