താലൂക്ക് ആശുപത്രിക്ക് അൾട്രാസൗണ്ട് സ്കാനിങ്​ മെഷീൻ നൽകും

കരുനാഗപ്പള്ളി: താലൂക്കാശുപത്രിക്ക് ആധുനിക സംവിധാനങ്ങളുള്ള അൾട്രാസൗണ്ട് സ്കാനിങ്​ മിഷ്യൻ ലഭ്യമാക്കുമെന്ന് എ.എം. ആരിഫ് എം പി. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കായി പി.പി.ഇ കിറ്റുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 14 ലക്ഷം രൂപ വിലയുള്ള സ്കാനിങ്​ മെഷീൻ എം.പി ഫണ്ടിൽ നിന്നാണ് ലഭ്യമാക്കുന്നത്. പി.പി.ഇ കിറ്റുകൾ ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അൽഫോൻസ് ഏറ്റുവാങ്ങി. ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റിവ് സൊസൈറ്റിക്ക്​ നൽകിയ കിറ്റുകൾ സെക്രട്ടറി കോട്ടയിൽ രാജു ഏറ്റുവാങ്ങി. കാപ്പക്സ് ചെയർമാൻ പി.ആർ വസന്തൻ, ആർ.എം.ഒ ഡോ അനൂപ് കൃഷ്ണൻ, സുബൈദ കുഞ്ഞുമോൻ, പി. ശിവരാജൻ, എം. ശോഭന, പി.കെ ബാലചന്ദ്രൻ, ജെ. ജയകൃഷ്ണപിള്ള, ബി. സജീവൻ, കെ.എസ് ഷറഫുദ്ദീൻ മുസ്​ലിയാർ, ജി. സുനിൽ എന്നിവർ പങ്കെടുത്തു. കാപ്​ഷൻ PPE kit ചിത്രം: കരുനാഗപ്പള്ളി താലൂക്കാശുപത്രിക്കുള്ള പി.പി.ഇ കിറ്റുകൾ അഡ്വ. എ.എം. ആരിഫ് എം.പി ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അൽഫോൻസിന് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.