വയ്യാനം പട്ടയഭൂമി പ്രശ്നം: കോടതിവിധി എല്ലാവർക്കും ബാധകമാക്കാൻ നടപടി വേണം

ചടയമംഗലം: വയ്യാനം പട്ടയഭൂമി പ്രശ്നത്തിൽ കോടതിവിധി എല്ലാവർക്കും ബാധകമാക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. ഇട്ടിവ പഞ്ചായത്തിലെ ഇട്ടിവ കോട്ടുക്കൽ വില്ലേജുകളിൽപെട്ട 132 ഏക്കർ പട്ടയഭൂമിയിൽ നിലനിന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പട്ടയഭൂമി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നടത്തിയ കേസിൽ 34 കുടുംബങ്ങൾക്ക് അനുകൂലമായി ഹൈകോടതി വിധി വന്നിരുന്നു. ഇതി​ൻെറ ആനുകൂല്യം എല്ലാ ഭൂവുടമകൾക്കും ലഭ്യമാക്കി പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നാണ് ഇട്ടിവ പട്ടയഭൂമി സംരക്ഷണസമിതിയുടെ ആവശ്യം. പട്ടയഭൂമി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ പട്ടയഭൂമിയിലെ നിയമപ്രശ്നം സർക്കാർ ഏറ്റെടുത്ത് പരിഹരിക്കണമെന്നാവശ്യപ്പെട്ട്​ 18 വർഷമായി പ്രവർത്തിക്കുകയാണ്​. വിധിയുടെ ആനുകൂല്യം മറ്റ് ഭൂവുടമകൾക്കുകൂടി ലഭ്യമാക്കാൻ സർക്കാർ ഇടപെടണമെന്ന് ചെയർമാൻ ജെ. അനീഷ്, കൺവീനർ മഞ്ഞപ്പാറ യശോധരൻ എന്നിവർ ആവശ്യപ്പെട്ടു. ഡോ.കെ. റഹിം, ജി. രാമചന്ദ്രൻ പിള്ള, മഞ്ഞപ്പാറ സുരേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.