നെയ്യാറ്റിൻകരയിൽ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ നാല് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം വിഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നെയ്യാറ്റിൻകര മണ്ഡലത്തിൽ പൊഴിയൂർ, കുളത്തൂർ, കാരോട്, ചെങ്കൽ പി.എച്ച്.സികളെയാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയത്. നേരത്തേ പരണിയം പി.എച്ച്.സിയെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയിരുന്നു. ഇപ്പോൾ മണ്ഡലത്തിലെ ആകെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം അഞ്ചായി.​ മണ്ഡലംതലത്തിൽ കുളത്തൂർ ഫാമിലി ഹെൽത്ത് സൻെററിൽ കോവിഡ് േപ്രാട്ടോകോൾ പാലിച്ച്​ കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. IMG-20200803-WA0024 IMG-20200803-WA0022 IMG-20200803-WA0025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.