നഗരത്തിൽ വാറ്റ് പിടികൂടി

തിരുവനന്തപുരം: നഗരത്തിൽ വ്യാജ വാറ്റ് പിടികൂടി. കുമാരപുരം ചെട്ടിക്കുന്ന് നെല്ലിക്കുഴിയിൽ നിന്നാണ് വ്യാജ വാറ്റ് മെഡിക്കൽ കോളജ് പൊലീസ് പിടികൂടിയത്. നെല്ലിക്കുഴി ചരുവിള പുത്തൻവീട്ടിൽ സോളമ​ൻെറ മകൻ ഷൈജുവി​ൻെറ വീട്ടിൽ നടത്തിയ പരിശോധനയിലാണ് അഞ്ച് ലിറ്റർ വ്യാജ മദ്യവും 50 ലിറ്റർ കോടയും മറ്റ് വാറ്റുപകരണങ്ങളും പിടികൂടിയത്. മെഡിക്കൽ കോളജ് പൊലീസ് സ്​റ്റേഷൻ ഇൻസ്പെക്ടർ പി. ഹരിലാൽ, സബ്​ ഇൻസ്പെക്ടർമാരായ പ്രശാന്ത്, വിജയബാബു, സി.പി.ഒമാരായ വിനീത്, പ്രതാപൻ, നിഷാദ് എന്നിവർ ചേർന്ന് അറസ്​റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.