കാർ തോട്ടിലേക്ക് മറിഞ്ഞ് യാത്രികന് പരിക്ക്

കാർ തോട്ടിലേക്ക് മറിഞ്ഞ് യാത്രികന് പരിക്ക് (ചിത്രം)പത്തനാപുരം: ശബരി ബൈപാസില്‍ പനമ്പറ്റ ജങ്ഷന് സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞു. യാത്രികൻ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. കുന്നിക്കോട് നിന്നും പത്തനാപുരത്തേക്ക്​ പോവുകയായിരുന്നു കാർ. വളവ് തിരിയുന്നതിനിടയിൽ നിയന്ത്രണംവിട്ട് താഴ്​ചയിലെ തോട്ടിലേക്ക് മറിയുകയായിരുന്നു.പുത്തൂർ സോമരാജൻ അനുസ്മരണംകൊട്ടാരക്കര: സി.പി.എം നെടുവത്തൂർ ഏരിയ കമ്മിറ്റി അംഗവും പവിത്രേശ്വരം പഞ്ചായത്ത് പ്രസിഡൻറും ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡൻറുമായിരുന്ന പുത്തൂർ സോമരാജനെ അനുസ്മരിച്ചു. ജില്ല സെക്ര​േട്ടറിയറ്റ്​ അംഗം പി.എ. എബ്രഹാം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.ജയൻ അധ്യക്ഷത വഹിച്ചു.റിലീഫ് വിതരണംഓയൂർ: മുസ്​ലീം ലീഗ് വെളിനല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെയും ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൻെറയും നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. വട്ടപ്പാറ, അഞ്ഞൂറ്റിനാല്, മീയനവാർഡുകളിൽ 200 ഓളം കുടുംബങ്ങൾക്ക് കിറ്റുകൾ നൽകി. ജില്ല വൈസ്​ പ്രസിഡൻറ് വട്ടപ്പാറ നാസിമുദ്ദീൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് അനസ് മീയന, ജനറൽ സെക്രട്ടറി നൗഷാദ് കുരീക്കാട്, യൂത്ത് ലീഗ് ജില്ല വൈസ്​ പ്രസിഡൻറ്​ വട്ടപ്പാറ നിസാം എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.