കനത്തമഴ: കുഴുപ്പിൽ ഏലായിൽ കൃഷിനാശം (ചിത്രം)ചാത്തന്നൂർ: രണ്ട് ദിവസം തുടർച്ചയായി പെയ്ത മഴെയത്തുടർന്ന് ചിറക്കര ഗ്രാമപഞ്ചായത്തിലെ കുഴുപ്പിൽ ഏലായിൽ കൃഷിനാശം. ഏലാ നടത്തോടിൻെറ ബണ്ട് പൊട്ടി കൃഷിയിടത്തിലേക്ക് വെള്ളം കയറി. നിലം പരിവർത്തനപ്പെടുത്തുന്നതും തോടുകളുടെ ഇരുവശങ്ങളിലുമുള്ള കൈയേറ്റവും മൂലം രണ്ട് മീറ്ററിലേറെ ഉണ്ടായിരുന്ന ഇടത്തോട് അരമീറ്ററായി ചുരുങ്ങിയിരുന്നു. ഇതോടെയാണ് വെള്ളം ഒഴുകിപ്പോകാനാകാതെ ബണ്ട് പൊട്ടി വെള്ളവും എക്കലും നിലങ്ങളിൽ കയറി കൃഷി നാശം ഉണ്ടാവുന്നത്. പുത്തൻകുളം ഏലായിലെ വെള്ളം ചിറക്കരത്താഴം വെട്ടുതൊട് വഴി കുഴുപ്പിൽ ഏലാ ഇടതോട് വഴിയാണ് പോളച്ചിറയിൽ എത്തുന്നത്. മഴ തുടങ്ങിയാൽ വൻ തോതിൽ ഒഴുകിവരുന്ന വെള്ളം വീതികുറഞ്ഞ തോട് വഴി ഒഴുകുമ്പോഴാണ് ബണ്ട് പൊട്ടി നിലങ്ങളിലെ കൃഷി നശിക്കുന്നത്. കൈയേറ്റങ്ങൾ ഒഴിപ്പിച്ച് ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്ത് സംരക്ഷിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.മഴയിൽ വീട് തകർന്നു; കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു(ചിത്രം)കൊട്ടിയം: രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ വീട് തകർന്നു. ചിറക്കര പഞ്ചായത്തിലെ ഒഴുകുപാറ വാർഡിൽ ഒഴുകുപാറ ധർമഗിരിക്ക് സമീപം അഞ്ചാം പൊയ്കയിൽ കുഞ്ഞികുട്ടിയുടെ (85) വീടാണ് തകർന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് പെയ്ത പെരുമഴയിൽ വീടിൻെറ ഒരുഭാഗം തകർന്നുവീഴുകയായിരുന്നു. അപകടസമയത്ത് വയോധികയായ മാതാവും മകനും മരുമകളും ചെറുമക്കളും ഉൾപ്പെടെ അഞ്ചുപേർ വീട്ടിനകത്തുണ്ടായിരുന്നു. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബത്തിന് വീടിൻെറ തകർച്ച താങ്ങാനാവാത്ത ആഘാതമായിരിക്കുകയാണ്. ആടിനെ മോഷ്ടിച്ചെന്ന് പരാതികണ്ണനല്ലൂർ: വീടിന് മുന്നിൽ കെട്ടിയിരുന്ന ആടിനെ കടത്തിക്കൊണ്ടു പോയതായി പരാതി. കണ്ടുമൺ സെയ്ദലി മൻസിലിൽ നാസറുദ്ദീൻെറ വീടിന് മുന്നിൽ കെട്ടിയിരുന്ന ആടിനെയാണ് മോഷ്ടിച്ചത്. ചാത്തന്നൂർ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.