ടെലിവിഷൻ വിതരണം

ഓച്ചിറ: ഒ.ബി.സി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ. രാജേഷ്കുമാർ, സംസ്ഥാന കമ്മിറ്റി അംഗം ഇക്ബാൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സിറാജ് എസ്. ക്രോണിക്കിൾ അധ്യക്ഷത വഹിച്ചു. കോവിഡ് സൻെററുകൾക്ക് സഹായവുമായി എൻ.എസ്.എസ് യൂനിറ്റ്​ കരുനാഗപ്പള്ളി: കോവിഡ് ട്രീറ്റ്മൻെറ് സൻെററുകൾക്ക് ജീവൻരക്ഷാ മരുന്നുകൾ സൂക്ഷിക്കുന്നതിന്​ കുലശേഖരപുരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് അഞ്ച്​ റഫ്രിജറേറ്ററുകൾ സംഭാവന ചെയ്തു. ആർ. രാമചന്ദ്രൻ എം.എൽ.എ, കൊല്ലം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണിയിൽനിന്ന്‌ റഫ്രിജറേറ്ററുകൾ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീലേഖ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫിസർ എ. അൻസാർ, പ്രിൻസിപ്പൽ ബി. ഷീല, ജി. രഘു, കെ. അയ്യപ്പൻ, സലിം സേട്ട്, സജീവൻ സൗപർണിക തുടങ്ങിയവർ സംസാരിച്ചു. ട്രെയിനുകളുടെ സ്​റ്റോപ്പുകൾ നിർത്തലാക്കാൻ അനുവദിക്കില്ല -എം.പി കൊല്ലം: റെയില്‍വേ സ്വകാര്യവത്​കരണത്തിൻെറ ഭാഗമായി കേരളത്തിലോടുന്ന ദീര്‍ഘദൂര ട്രെയിനുകളുടെ ചില സ്​റ്റോപ്പുകള്‍ യാത്രക്കാരുടെ എണ്ണത്തി‍ൻെറ കുറവുപറഞ്ഞ് നിര്‍ത്തലാക്കാനുള്ള റെയില്‍വേ ബോര്‍ഡിൻെറ നീക്കത്തെ എന്തുവിലകൊടുത്തും ചെറുക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. റെയില്‍വേ മന്ത്രാലയത്തിൻെറ സ്​റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ ഈ വിഷയം ഉന്നയിക്കുമെന്നും എം.പി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.