താലൂക്ക് ആശുപത്രി പത്തനാപുരം ഗ്രാമപഞ്ചായത്തിൽ തന്നെ നിർമിക്കും

താലൂക്ക് ആശുപത്രി പത്തനാപുരം ഗ്രാമപഞ്ചായത്തിൽ തന്നെ നിർമിക്കും * രാഷ്​ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കുമൊടുവിലാണ് തീരുമാനംപത്തനാപുരം: താലൂക്ക് ആശുപത്രി പത്തനാപുരം ഗ്രാമപഞ്ചായത്തിൽതന്നെ നിർമിക്കാന്‍ ധാരണയായി. എൽ.ഡി.എഫ് യോഗത്തിലാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായത്. ഏറെ വിവാദങ്ങൾക്കും രാഷ്്ട്രീയ സംഘർഷങ്ങൾക്കുമൊടുവിലാണ് താലൂക്ക് ആശുപത്രി സംബന്ധിച്ചുള്ള തീരുമാനം ഇടതുമുന്നണി കൈക്കൊണ്ടത്. നിലവിൽ താലൂക്കാശുപത്രി പ്രവർത്തിക്കുന്ന സ്ഥലം സൗകര്യപ്രദമല്ലെന്നാണ് ഇടതുമുന്നണിയുടെ അഭിപ്രായം. പകരം ബ്ലോക്ക് പഞ്ചായത്ത് നിൽക്കുന്ന സ്ഥലത്ത് താലൂക്ക് ആശുപത്രി നിർമിക്കാമെന്നായിരുന്നു കെ.ബി. ഗണേഷ്കുമാർ എം.എൽ.എയുടെ വാഗ്ദാനം. എന്നാൽ പത്തനാപുരം ഗ്രാമപഞ്ചായത്തിന് പുറത്തേക്ക് ആശുപത്രി കൊണ്ടുപോകാൻ ഇടതുമുന്നണി തയാറായിരുന്നില്ല. ഇത് രാഷ്്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി​െവച്ചിരുന്നു. ഒടുവിൽ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത്​ പരിസരത്ത് താലൂക്ക് ആശുപത്രി വേണ്ടെന്ന തീരുമാനത്തിലേക്ക് എം.എൽ.എയും എത്തിച്ചേരുകയായിരുന്നു. പത്തനാപുരം ഗ്രാമപഞ്ചായത്തിൽ എവിടെയെങ്കിലും സൗകര്യപ്രദമായ സ്ഥലത്ത് സ്ഥാപിക്കാനാണ് തീരുമാനം. സ്ഥലംവാങ്ങാനായി രണ്ട് കോടി രൂപ പത്തനാപുരം ബ്ലോക്ക് പഞ്ചായത്തും ആറ് പഞ്ചായത്തുകളും ചേര്‍ന്ന് നൽകും. നിലവിൽ 76 കോടി രൂപയാണ് താലൂക്ക് ആശുപത്രി നിര്‍മാണത്തിന്​ സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയത്. ഓണത്തിന് മുമ്പ് സ്ഥലം ഏറ്റെടുക്കൽ പൂർത്തീകരിച്ച് നിർമാണം ആരംഭിക്കാൻ കഴിയുമെന്ന് കെ.ബി. ഗണേഷ്കുമാർ എം.എൽ.എയും എല്‍.ഡി.എഫ് നേതാക്കളും വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.