കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; നെയ്യാറ്റിൻകര ജില്ല ആശുപത്രിയിൽ ആശങ്ക ഒഴിയുന്നില്ല

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജില്ല ജനറൽ ആശുപത്രിയിൽ കോവിഡ് പോസിറ്റിവ് രോഗികളുടെ എണ്ണം അനുദിനം കൂടുന്നത് ആശങ്കക്കിടയാക്കുന്നു. ഇതേവരെ അഞ്ച് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ്​ പോസിറ്റിവായത്. രണ്ടാം വാർഡിൽ കിടന്ന രോഗികൾ ഉൾപ്പെടെ രണ്ട് ജീവനക്കാർക്കും കഴിഞ്ഞ ദിവസം കോവിഡ് സ്​ഥിരീകരിച്ച സാഹചര്യത്തിൽ രണ്ടാം വാർഡ് പൂട്ടുകയും രണ്ടാം വാർഡിൽ കിടന്ന മറ്റ് രോഗികളെ മൂന്നാം വാർഡിലെ രോഗികളുടെ കൂടെ കിടത്തുകയും ചെയ്തു. രോഗത്തെ തുടർന്ന് പലരെയും ഡിസ്​ചാർജ് ചെയ്യുകയും ചെയ്തിരുന്നു. മൂന്നാം വാർഡിലെ മറ്റ് രോഗികൾ അശങ്കയിലാണ്. രോഗികളുമായി എത്തുന്നവരെ സ്വകാര്യ ആശുപത്രികളിലുൾപ്പെടെ കോവിഡി​ൻെറ പശ്ചാത്തലത്തിൽ നിരസിക്കുന്നതായും പരക്കെ ആക്ഷേപമുയരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.