തീരപ്രദേശത്തിനായി കലക്ടർക്ക് നിവേദനം സമർപ്പിച്ചു

തിരുവനന്തപുരം: കോവിഡ് ക്രിട്ടിക്കൽ കണ്ടെയ്ൻമൻെറ് സോണിൽ ഉൾപ്പെടുന്ന കോട്ടുകാൽ, കരുംകുളം, പൂവാർ, കുളത്തൂർ പഞ്ചായത്തുകളിലെ തീരപ്രദേശങ്ങൾക്കായി 17 ആവശ്യങ്ങൾ ഉൾപ്പെടുത്തിയ നിവേദനം കോസ്​റ്റൽ സ്​റ്റുഡൻറ്സ് കൾചറൽ ഫോറം (സി.എസ്.സി.എഫ്) കലക്ടർക്ക് സമർപ്പിച്ചു. പരിശോധനയുടെ എണ്ണം വർധിപ്പിക്കുകയും വേഗത്തിൽ ഫലം പുറത്തുവിടുകയും ചെയ്യുക, ഗർഭിണികളെയും വയോധികരെയും ഗ്രാമത്തിൽ തന്നെയുള്ള ക്വാറൻറീൻ സൻെററുകളിലേക്ക് മാറ്റുക, താഴേക്കിടയിൽ ബോധവത്കരണത്തിന് നടപടിയെടുക്കുക, കാൾ സൻെറർ ആരംഭിക്കുക, സൈക്കോളജിസ്​റ്റി​ൻെറ സേവനം ലഭ്യമാക്കുക, അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസ് എത്തിക്കുക, അവശ്യ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങളെന്ന് ഫോറം പ്രസിഡൻറ് ജെയ്സൺ ജോൺ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.