എ.പി.ജെ അവാർഡ് വി.എസ്.എസ്.സി ഡയറക്ടർ എസ്. സോമനാഥിന്

തിരുവനന്തപുരം: നൂറുൽ ഇസ്‌ലാം യൂനിവേഴ്സിറ്റി, നിംസ് മെഡിസിറ്റി എന്നിവയുടെ ആഭിമുഖ്യത്തിലുള്ള രണ്ടാമത്തെ എ.പി.ജെ അവാർഡ് വി.എസ്.എസ്.സി ഡയറക്ടർ ഡോ. എസ്. സോമനാഥിന് സമ്മാനിക്കുമെന്ന് ജൂറി അംഗങ്ങളായ നൂറുൽ ഇസ്‌ലാം യൂനിവേഴ്സിറ്റി ചാൻസലർ എ.പി. മജീദ് ഖാൻ, നൂറുൽ ഇസ്‌ലാം യൂനിവേഴ്സിറ്റി ​േപ്രാ-ചാൻസലർ എം.എസ്. ഫൈസൽ ഖാൻ, വൈസ് ചാൻസലർ ഡോ. എ.കെ. കുമാരഗുരു എന്നിവർ അറിയിച്ചു. അവാർഡ് തുകയായ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ഡോ. എ.പി.ജെ. അബ്​ദുൽ കലാമി​ൻെറ അഞ്ചാം ചരമവാർഷിക ദിനമായ ജൂലൈ 27ന്​ രാജ്ഭവനിൽ വെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിക്കും. ഇന്ത്യൻ ഉപഗ്രഹചരിത്രത്തിലെ നിർണായക മുഹൂർത്തങ്ങൾക്ക് അഭിമാനകരമായ നേതൃത്വം വഹിച്ചത്​ പരിഗണിച്ചാണ്​ അവാർഡെന്ന് ജൂറി അംഗങ്ങൾ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.