രമേശ്​-ബി.​െജ.പി ഒളിച്ചുകളിക്ക്​ ഉമ്മൻ ചാണ്ടി വെള്ളപൂശുന്നു -കോടിയേരി

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പിയും തമ്മി​െല ഒളിച്ചുകളിക്ക് വെള്ളപൂശാനാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ് രാവിലെ ഉന്നയിക്കുന്ന ആരോപണങ്ങൾ ഉച്ചക്കുശേഷം ഏറ്റുപറയുകയാണ് പ്രതിപക്ഷനേതാവ് ചെയ്യുന്നത്. കോൺഗ്രസും ബി.ജെ.പിയും ഇടത്​ സർക്കാറിനെ താഴെയിറക്കാൻ കൈകോർത്ത് പ്രവർത്തിച്ച അനുഭവം മുമ്പും ഉണ്ടായിട്ടുണ്ട്. 1991ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ബി.ജെ.പി-ലീഗ് സഖ്യം ഉണ്ടാക്കിയത് ഉമ്മൻ ചാണ്ടി മറന്നുപോയോ?. വിമോചനസമരത്തിന്​ ജനസംഘം നേതാവ് വാജ്പേയിയുടെ പിന്തുണ ഉണ്ടായ കാര്യം എല്ലാവർക്കുമറിയാം. നിയമസഭ തെരഞ്ഞെടുപ്പിൽ ഇടത്​ മുന്നണിയെ തോൽപിക്കാൻ യു.ഡി.എഫിന് കഴിയില്ലെന്ന തിരിച്ചറിവിൽനിന്നാണ് ജമാഅത്തെ ഇസ്​ലാമിയുമായും എസ്​.ഡി.പി.ഐയുമായും മുന്നണിയുണ്ടാക്കാൻ മുസ്​ലിം ലീഗും കോൺഗ്രസും ഒരുങ്ങുന്നത്​. സർക്കാറിനും എൽ.ഡി.എഫിനുമെതിരെ തുടർച്ചയായ ആരോപണങ്ങൾ ഉന്നയിച്ച് പുകമറ സൃഷ്​ടിക്കാനുള്ള കോൺഗ്രസ്-ബി.ജെ.പി തന്ത്രം ജനങ്ങൾ തിരിച്ചറിയുമെന്ന്​ പ്രസ്​താവനയിൽ അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.